ഭയം

വലിച്ച് കെട്ടിയ കമ്പികൾക്കരികെ നിന്ന്
ഞെരി‍ഞ്ഞമർന്നു ഞാൻ എത്തി നോക്കി
കൊഞ്ഞനം കാട്ടുന്ന കോനര മുഖങ്ങളും
പല്ലിളിച്ചു കാട്ടിയ പരുക്കൻ ചിരിയും
അന്നെന്നെ നോക്കി വാലാട്ടാൻ വന്നീല
ചട്ടക്കുടുപോലുള്ള പെട്ടിയിൽ-
പൊന്തിയ ഒച്ചയ്‌ക്കന്ന്
ഭയമെന്ന ഭാവത്തിൻ മുരൾച്ചയായിരുന്നു.
പൊയ്‌പോയ ദിനങ്ങളിൽ തളയ്‌ക്കപ്പെട്ടുറങ്ങുമ്പോൾ
ഇരുട്ടിനേക്കാൾ ഏറെ വെളിച്ചമായിരുന്നു.
ആ അടഞ്ഞമുറിയ്‌ക്കു.....
നിശ്ചലം ........നിശ്ശബ്ദം ......
നിറയുന്ന വ്യാഥിയുടെ തോന്നിവാസത്തിൻ
നിലതെറ്റി വീഴുന്ന മനുഷ്യജന്മങ്ങൾ
ഒരു നേർത്ത തേങ്ങലായി -
അലറുന്ന നിലവിളി
ഇനിയെത്രനാൾ ...... ഇനിയെത്രനാൾ
 

അൽ - ഐനാ ജാസ്മിൻ സെയ്ദ്
12 B ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ്.മാറനല്ലൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത