ഹരിതാഭയേകി നിൽക്കുമീ പ്രകൃതി
ദൈവത്തിൻ വരദാനമാണെന്നോർക്കുക നാം
ക്രൂരനാം മനുഷ്യ മൃഗങ്ങൾ നിരന്തരം
വേട്ടയാടുന്നീ മാതാവിനെ…
കാലങ്ങളായുള്ള പീഡനമേറുമമ്മ
അവശയായ് മാറിയെന്നോർക്കുക നാം
പ്രകൃതി ദുരന്തമായി നമ്മെ വേട്ടയാടുന്നത്
അമ്മതൻ സങ്കടമാണെന്നോർക്കു...
വെട്ടി മാറ്റില്ല വൃക്ഷങ്ങളൊന്നുമേ
ഇടിച്ചു നികത്തില്ല കുന്നും വയലും
ഇത്തരം പ്രതിജ്ഞയെടുക്കുക നാം
നെഞ്ചോടടക്കി പിടിക്കാം ആ അമ്മയേ...