എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/അക്ഷരവൃക്ഷം/ പരിസരം ശുചിത്വം രോഗപ്രതിരോധം ബിഗ് സല്യൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ബിഗ് സല്യൂട്ട്
                    ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരിയെ നമ്മുടെ  മണ്ണിൽ നിന്നും തുടച്ചു നീക്കാൻ പാടുപെടുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും, പോലീസുകാരും .പല സമയവും എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. ആളുകൾക്ക് രോഗത്തെയല്ല പേടി മറിച്ച് പോലീസിനെയാണ്. പോലീസ് ഓഫീസർമാർ ഇത്രയും ജാഗ്രത കാണിച്ചിരുന്നില്ലെങ്കിൽ നമ്മുടെ നാടിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. അതു പോലെ തന്നെയാണ് ആരോഗ്യ പ്രവർത്തകരും. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയാണ് അവർ മറ്റുള്ളവരുടെ ജീവൻ കാത്തു കൊള്ളൂന്നത്. അതു കൊണ്ട് തന്നെ ഞാൻ അവർക്കായ് നൽകിടുന്നു എന്റെ  ഒരായിരം *"ബിഗ് സല്യൂട്ട്"*
മിൻസ ഫാത്തിമ
4 C എ എം യു പി എസ് വലിയോറ ഈസ്റ്റ്‌, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം