ഭീതി വേണ്ട

വീട്ടിലിരുന്നിടാം നമുക്ക് വീട്ടിൽ ഇരുന്നിടാം
 കൊറോണ എന്നൊരു മഹാമാരിയെ
 ചെറുത്തു തോൽപ്പിക്കാം....
 വുഹാനിൽ നിന്നും യാത്ര തുടങ്ങി
 ലോകം മുഴുവൻ ഭീതി പടർത്തും
 കോവിഡ് 19 രോഗത്തെ തുടച്ചുമാറ്റിടാം
 പോലീസ് മാമൻ മാരുടെ വാക്കുകൾ പാലിച്ചിടാം
 ആരോഗ്യവകുപ്പിന് ഉപദേശങ്ങൾ ശീലിച്ചിടാം
 കൊഴിഞ്ഞു പോകാതിരിക്കാനായി അകന്നു നിന്നിടാം
 കൈകൾ കഴുകാം
 മാസ്ക് ധരിക്കാം
 വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
 കൊറോണ എന്നൊരു മഹാ വ്യാധിയെ
 അകറ്റി നിർത്തിടാം
   

നസീഹ നസ്റിൻ
7 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത