സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/ഗ്രന്ഥശാല
===സ്കൂൾ ഗ്രന്ഥശാല===
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിത് ക്ലാസ്സ് മുറികളെപ്പോലെ പ്രാധാന്യം വഹിക്കുന്നവയാണ് സ്കൂൾ ഗ്രന്ഥശാലകളും. നല്ല പുസ്തകങ്ങൾ നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. അതിനാൽ സ്കൂൾ ഗ്രന്ഥശാലകൾ മൂല്യമുള്ള പുസ് തകങ്ങളുടെ സങ്കേതങ്ങളാകണം
നമ്മുടെ സ്കൂളിൽ വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സ്കൂൾ ഗ്രന്ഥശാല. കുട്ടികൾക്ക് സ്വയം പുസ്തകം തിരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇതിനായി 2006 മുതൽ ലൈബ്രറി കാർഡ് സംവിധാനം നടപ്പിലാക്കി. ആഴ്ചയിൽ ഒരു പീരിയഡു വീതം ലൈബ്രറി പീരിയഡായി നൽകി എല്ലാ ക്ലാസ്സിലെയും എല്ലാ കുട്ടികൾക്കും പുസ്തകം എടുക്കാൻ സൗകര്യമൊരുക്കുന്നു .ഒരാഴ്ചയാണ് പുസ്തകം കൈവശം വയ്ക്കുന്നതിന് അനുവാദം .അതിനു ശേഷം പുസ്തകം തിരികെ തന്ന് പുതിയ വ എടുക്കുകയോ പഴയ പുസ്തകംതന്നെ തിയതി പുതുക്കി എടുക്കുകയോ ചെയ്യാം. ലൈബ്രറിയിൽ നിന്നും തങ്ങൾ എടുക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ കുട്ടികൾതന്നെ ലൈബ്രറി കാർഡിൽ രേഖപ്പെടുത്തി, സൂക്ഷത്തിനായി ലൈബ്രേറിയനെ ഏൽപ്പിക്കുന്നു. ലൈബ്രേറിയൻ ലൈബ്രറി രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നു. പുസ്തകങ്ങൾ നഷ്ടപ്പെടുത്തുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ പിഴ ഈടാക്കുന്നതാണെന്ന് മുൻകൂട്ടി അറിയിക്കാറുണ്ട്.
സ്കൂൾ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രസാധകരുടെ സഹായത്തോടെ നടത്തിവരുന്ന പുസ്തക പ്രദർശനം പുതിയ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും കുട്ടികൾക്ക് അവസരം ഒരുക്കുന്നു
'എൻ്റെ സ്കൂളിന് എൻ്റെ പുസ്തകം 'എന്ന പേരിൽ 2013 ൽ ന ടപ്പിലാക്കിയ പരിപാടിയിലൂടെ വിദ്യാർത്ഥികളിൽ നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നും ധാരാളം പുസ്തകങ്ങൾ ശേഖരിക്കാൻ സാധിച്ചു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 3500ൽ പരം പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിലുണ്ട്.യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള 90% കുട്ടികളും ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപിക ശ്രീമതി ജോയിസ് ജോസഫ് യു.പി വിഭാഗത്തിൽ അധ്യാപകനായ ശ്രീ ജെറിൻ ..... എന്നിവർ സ്കൂൾ ഗ്രന്ഥശാലയുടെ ചുമതല വഹിച്ചു വരുന്നു