Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ ഡയറിക്കുറിപ്പ്
മാർച്ച് 12നാണ് ഞാൻ കല്ലാറിലുള്ള എന്റെ അമ്മ വീട്ടിലെത്തിയത്.ഒരാഴ്ച അവധി ആഘോഷിച്ചു തിരിച്ചു പോകാനായിരുന്നു വന്നത് .ഇവിടെ വന്നതും അധികം താമസിക്കാതെ ലോക്ഡൗൻ തുടങ്ങി.പുറത്തേക്കൊന്നും പോകാൻ പറ്റാത്ത അവസ്‌ഥ. മാമന്റെ കല്യാത്തിനുപോകാനായി ആഗ്രഹിച്ചിരുന്നതാണ്.വരേണ്ട എന്നു വിളിച്ചു പറഞ്ഞു.കുറച്ചു ദിവസം കഴിഞ്ഞ് പ്പോൾ തന്നെ ആഷടീച്ചർ കുറച്ചു രസകരമായ ടാസ്ക് കളും വാർത്തകളും തന്നു തുടങ്ങി .ന്യൂസ്, ഡയറി എന്നിവ എഴുതുന്നത് മുടക്കേണ്ട എന്നു പറഞ്ഞു. എന്നാൽ ഒരു തുണ്ട് പേപ്പർ പോലും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.വീട്ടിൽ നിന്ന് പൊന്നപ്പോൾ ഡ്രസ് മാത്രമേ എടുത്തുള്ളു.അടുത്തുള്ള വീടുകളിലൊക്കെ മുതിർന്നവർ മാത്രമേ ഉള്ളൂ. കുറച്ചകലെ ഉള്ള ബന്ധുവിനോട് ചോദിച്ചു ,കുറച്ചു പേപ്പർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൊണ്ടു വന്നു .എനിക്കുണ്ടായ ഒരു അനുഭവം ടീച്ചറുടെ അടുത്തു അയച്ചു കൊടുത്തപ്പോൾ ടീച്ചർ പറഞ്ഞു ഇതു ഡയറിയിലേക്കു എഴുതാൻ മറക്കേണ്ടെന്നു.ചേച്ചി സംഘടിപ്പിച്ച പേപ്പർ എടുത്തു ഞാൻ ഡയറി എഴുതിത്തുടങ്ങി...... അതിലെ അനുഭവം ഇതാണ്....ഒരുദിവസം ഞാനും അച്ഛനും നീന്തൽ പഠിക്കാനും കുളിക്കാനുമായി പുഴയിലെത്തി ..കുളി കഴിഞ്ഞു ഞാൻ കരയിൽ നിൽക്കുമ്പോൾ കാക്കകളുടെ ശബ്ദം .നോക്കുമ്പോൾ അതാ ഒരു പാവം കുഞ്ഞി തത്തയെ കാക്കകൾ അക്രമിച്ചു അതു പുഴയിലേക്ക് വീണു.അച്ഛൻ അതിനെ തോർത്തു കൊണ്ടു പിടിച്ചു .കരയിൽ കൊണ്ടുവന്നു.അതിന്റെ തൂവലുകൾ നഷ്ടപ്പെട്ടിരുന്നു.അവനെ ഞങ്ങൾ തുടച്ചുവൃത്തി യാക്കി.അച്ഛൻ എന്നോട് പറഞ്ഞു ഇവനെ നമുക്ക് അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് പറത്തി വിടാമെന്നു.എന്നിട്ടു അതിനെ തറയിലിരുന്ന ഒരു തടിയിൽ വച്ചതും അതു ഉറക്കെ കരഞ്ഞുകൊണ്ട് ദൂരെ നീലകാശത്തെക്കു പറന്ന് പോയി.അതിന്റെ കുഞ്ഞു തൂവലുകൾ എടുത്തു ഞാൻ സന്തോഷത്തോടെ വീട്ടിലെത്തി. ഞങ്ങൾ പോയ പുഴ വളരെ വലുതാണ് എന്നാൽ ഇപ്പോൾ വെള്ളം കുറവാണ്.പുഴയിലേക്കു ആളുകൾ വേസ്റ്റ് ഇടുന്നുണ്ട് അതിനാൽ ഞങ്ങൾ കുറച്ചു പേപ്പറിൽ വെസ്റ്റ് ഇടരുതെന്നു എഴുതി പാലത്തിൽ ഒട്ടിച്ചു...പിന്നെ മറക്കാനാവാത്ത ഒരു സംഭവം ഉണ്ടായി .ഞങ്ങൾ കളി ക്കുന്നതിനിടയിൽ ഒരു പ്രത്യേകതരം ശബ്‌ദം..നോക്കുമ്പോഴതാ ഒരു മലയണ്ണ ൻ അടുത്ത പ്ലാവിൽ. ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ കുറേനേരം അതിനെ നോക്കിനിന്നു.അതു അടുത്തമരത്തിലേക്കു ചാടി കടന്നു പോയി.നല്ല ചെമ്പൻ രോമങ്ങളും നീളൻ വാലും ഉണ്ടായിരുന്നു അതിന്.ഇതൊക്കെയാണ് ഈ ലോക്ഡൗൻ കാലത്തെ എന്റെ രസകരമായ അനുഭവങ്ങൾ..
സ്വാതിക കെ സിജു
|
ക്ലാസ്-3 GLPS കരിങ്കുന്നം തൊടുപുഴ ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|