ശ്വസിക്കുന്ന വായുവിലോ
കുടിക്കുന്ന വെള്ളത്തിലോ
ചലിക്കുന്ന പാദത്തിലോ
അതോ, നടക്കുന്ന വഴികളിലോ
തുടിക്കുന്ന ഹൃദയത്തിലോ
കൊടുക്കുന്ന കരങ്ങളിലോ
എവിടെ ?എവിടെയാണു നിൻ-
ഒളിത്താവളം ?
അകത്തിരിക്കാനോ,
അടങ്ങിയിരിക്കാനോ
അറിയാത്തവർ ഞങ്ങൾ
ഇന്നലെ വരെ പറക്കും ശലഭങ്ങൾ
എന്നാലിന്നു നീ വന്നതു മുതൽ
ഞങ്ങളകത്തായി ; ആകെ ലോക്കായി
കളിചിരി പാടില്ല പോലും
കൂട്ടുകൂടാൻമേലാ, അകലം കാക്കണമത്രെ !!
മുറ്റത്തിറങ്ങാൻമേലാ, സൈക്കിളുരുട്ടാനും
ചുമ്മാകറങ്ങാനും വഴിയില്ലാതായി
ചുമയ്ക്കാൻ വയ്യാ ; പനി വരാൻ പാടില്ല
പിന്നാലെ ആളുവരും തടങ്കലിലാക്കാൻ
മുഖം മൂടിക്കെട്ടി വീട്ടകത്തിങ്ങനെ -
നാളെത്രയായി ഇരുപ്പുതുടങ്ങീട്ട്
പൊന്നു കൊറോണ വൈറസ് മോനെ ,
വന്നിടത്തേക്കൊന്നു മടങ്ങിടാമോ
ഞാനിത്തിരി ഓടിക്കളിച്ചിടട്ടെ!!
കൂട്ടുകാരൊത്തു രസിച്ചിടട്ടെ !!