ഉപയോക്താവ്:GRACEY MEMORIAL HIGH SCHOOLPARATHODU

Schoolwiki സംരംഭത്തിൽ നിന്ന്
GRACEY MEMORIAL HIGH SCHOOLPARATHODU
വിലാസം
പാറത്തോട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010GRACEY MEMORIAL HIGH SCHOOLPARATHODU




ചരിത്രം

പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941-ല്‍ ആരംഭിച്ച ഈ സ്ക്കൂള്‍ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ല്‍ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ സ്ക്കൂള്‍. 1939 ല്‍ അകാലത്തില്‍ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂള്‍ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കന്‍ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ല്‍ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീ ഇ ജെ ജോണ്‍ മാനേജരായി സ്ഥാനമേറ്റു.2005-മാര്‍ച്ചില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കറിലായി സ്ക്കൂള്‍ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോര്‍ട്ട്സ് ആവശ്യങ്ങള്‍ക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങള്‍ക്കായി 2008 - ല്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോര്‍ട്ട്സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കണക്ക് ക്ലബ്ബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോര്‍ട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1944 - 45 പി എം കോര
1945 - ജൂണ്‍ പി സി മാത്യു
1945 ജൂലൈ -1947 റെവ. ഫാ.സി ജെ ജെസില്‍
1947 - 1948 റെവ.ഫാ.വി എ തോമസ്
1948 - 1949 റെവ. ഫാ സി ജെ ജെസില്‍
1949 - 1950 സി റ്റി ഐസക്
1950 - 1951 എം ഡി എബ്രഹാം
1951 - 1961 വി വി തോമസ്
962 - 1968 പി റ്റി വര്‍ഗീസ്
1969 - 1975 എ പി ഫിലിപ്പ്
1976 - 1983 പി റ്റി വര്‍ഗീസ്
1983 -1984 പരമേശ്വര കൈമള്‍
1984 - 1988 ചാച്ചിയമ്മ തോമസ്
1991 - 1997 റ്റി കെ മറിയാമ്മ
1997 - 1998 കെ പി രാഘവന്‍ പിള്ള
1998 - 2005 പി എം ജോസഫ്
2005 മുതല്‍ വി സൈനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:GRACEY_MEMORIAL_HIGH_SCHOOLPARATHODU&oldid=60520" എന്ന താളിൽനിന്ന് ശേഖരിച്ചത്