ശുചിത്വമാണ് എല്ലാത്തിലും പ്രഥമം
ശുചിത്വമാണ് എല്ലായിടത്തും ഉൽകൃഷ്ടം
നാം ശുചിയായി ഇരുന്നാൽ
നമുക്ക് താൻ നല്ലത് ഭവിപ്പൂ
വീടും പരിസരവും നിത്യവും
ശുചി ആയിരിക്കട്ടെ
മാരകരോഗങ്ങളിൽ
നിന്നും അങ്ങനെ വിട്ടുനിൽക്കാം
ലോകത്തെ ഇന്ന് വിറപ്പിക്കും
മഹാമാരിയാം കോവിഡിനെ
നമ്മുടെ തൻ ശുചിത്വത്തിലൂടെ
ആട്ടിപ്പായിക്കാം നമ്മിൽനിന്ന്
വ്യക്തി ശുചിത്വവും പരിസര -
ശുചിത്വവും മാത്രം പോരാ
വിവര ശുചിത്വവും പ്രധാനം തന്നെ
ഇന്നു പരക്കുന്ന പെടു വാർത്തകളെ
വിവര ശുചിത്വത്തിലൂടെ ആട്ടി അകറ്റാം
പാലിക്കാം വ്യക്തിശുചിത്വം
പാലിക്കാം വിവര ശുചിത്വം
കാത്തിടാം സാമൂഹ്യ അകലം
പടുത്തുയർത്താം ആരോഗ്യകേരളം