ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ എന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കഥ


           ഒരു കിളിയെ പോലെ സ്കൂളിൽ പാറി കളിച്ച് നടന്ന നേരം . ഊഞ്ഞാലാടിയും പാടിയും രസിച്ചു നടന്നു. പാട്ട് പഠിച്ച് മുഖം മൂടി തയ്യാറാക്കി പഠനോത്സവത്തിന് തയ്യാറായി നിന്നു. പിറ്റേ ദിവസം അമ്മയോട് റ്റാറ്റ പറഞ്ഞ് ഇറങ്ങി. ക്ലാസ് തുടങ്ങി. സന്തോഷത്തിന്റെ നിമിഷങ്ങൾ ടീച്ചർ പറഞ്ഞു സ്കൂൾ പൂട്ടി. എനിക്ക് സങ്കടം വന്നു. ഞാൻ പഠിച്ച പാട്ട് പാടണ്ടേ. എന്റെ കളർ കൊടുത്ത മുഖം മൂടി എല്ലാവരെയും കാണിക്കണ്ടേ . കൊറോണ എന്ന രോഗത്തെ പറ്റി ടീച്ചർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. ഈ വൈറസ് രോഗം ലോകത്ത് നിന്ന് തുടച്ചുനീക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈശ്വരാ ... ആർക്കും ഒരു ആപത്ത് വരുത്തല്ലേ


ആദിദേവ് കെ.പി
2 A ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ