ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ ഗദ്‍ഗദം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ ഗദ്‍ഗദം

അന്നത്തെ സായാഹ്നം ഏറെ ആകർഷകമായിരുന്നു. സ്വച്ഛമായ ആ ഗ്രാമത്തിന്റെ നടുവിലൂടെ ഒഴുകുന്ന നദിക്കരയിൽ ഉണ്ണിക്കുട്ടൻ അച്ഛനെ കാത്തുനിന്നു . അവനു വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോകുന്നത്. പിറന്നാളിന് അച്ഛൻ എന്ത് സമ്മാനമാണ് തനിക്കു കൊണ്ടുവരിക എന്ന ചിന്തയിലായിരുന്നു അവൻ . "ഓരോ പിറന്നാളിനും താൻ പ്രതീക്ഷിക്കാത്ത സമ്മാനമാണ് അച്ഛൻ അവനു കൊണ്ട് വരിക”. നേരം ഏറെ കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. അവൻ ഓടി അമ്മയുടെ അരികിൽ എത്തി . 'അമ്മേ , ഇത്ര നേരമായിട്ടും എന്താ അച്ഛൻ വരാത്തെ?" അവൻ തേങ്ങിക്കരയാൻ തുടങ്ങി . അമ്മ ഉണ്ണിയെ വാരിപുണർന്നുകൊണ്ടു ആശ്വസിപ്പിച്ചു . ഒമ്പതു മണി കഴിഞ്ഞിട്ടും അച്ഛനെ കാണുന്നില്ല . അമ്മയ്ക്കും വെപ്രാളമായി . ഒരു സമാധാനവും കിട്ടുന്നില്ല . പെട്ടെന്നാണ് ഒരു ഫോൺകോൾ വരുന്നത് . അമ്മ പരിഭ്രാന്തിയോടെ ഫോൺ എടുത്തു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം അമ്മ ഉണ്ണിയോട് പറഞ്ഞു . 'സമയം ഇത്രയായില്ലേ, ഉണ്ണിയെ അമ്മ ഉറക്കട്ടെ". പക്ഷെ അവൻ വിതുമ്പിക്കരയാൻ തുടങ്ങി ."അച്ഛൻ എന്താ വരാത്തെ .......എന്താ വരാത്തെ ........ആരാ അമ്മേ വിളിച്ചത്' . ആരോഗ്യവകുപ്പീന്നാണ് മോനെ , നമ്മുടെ അച്ഛനെ അവർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ് . ഉണ്ണി അമ്പരന്നുകൊണ്ടു ചോദിച്ചു . അതെന്തിനാ അമ്മേ ? അച്ഛൻ വരുമ്പോൾ വഴിയരുകിൽ ഇരുന്നു ഛർദിക്കുന്ന ഒരു വൃദ്ധനെ കണ്ടു ആരും ഇല്ലാത്ത പാവം. അച്ഛൻ അയാളെ ആശുപത്രിയിൽ കൊണ്ടാക്കി തിരികെപ്പോരാൻ നേരത്തു ഡോക്ടർ പറയുകയാണ് പോകാൻ പാടില്ല . കാരണം ആ അപ്പൂപ്പനുണ്ടല്ലോ ........കൊറോണ എന്ന ഒരു രോഗം പിടിപെട്ടിരിക്കുകയാണ് . ഇത് പകരുന്ന രോഗമാണ്. അതുകൊണ്ട് 14 ദിവസം അച്ഛൻ നിരീക്ഷണത്തിലായിരിക്കും . ഇത്രയും പറഞ്ഞിട്ട് അമ്മ അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി . "നീ വിഷമിക്കേണ്ട ഉണ്ണീ , അച്ഛൻ ഒരു നല്ല കാര്യമല്ലേ ചെയ്തത് ". ശരിയാണമ്മേ എന്നാലും അച്ഛനെ കെട്ടിപിടിച്ചല്ലാതെ ഞാൻ ഇതുവരെ ഉറങ്ങിയിട്ടില്ല . മോനെ,അച്ഛനിൽ നിന്നും ആർക്കും വൈറസ് പകരുവാൻ ഇടയാകരുത് . ഒരു പക്ഷെ ഈ രോഗം ഉണ്ടെങ്കിൽ .......! എല്ലാം നല്ലതിനായിരിക്കും . അമ്മയുടെ മറുപടി അവനു കുറച്ചു ആശ്വാസം നൽകി . എങ്കിലും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമ്മയെ വാരിപ്പുണർന്നു കൊണ്ട് ഉണ്ണിക്കുട്ടൻ തേങ്ങി ......."ഐ മിസ് യു അച്ഛാ "………..!

ദീപറോസ് കെ ബി
IX C ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ