ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ
മീനു അച്ഛനെ നോക്കിയിരിപ്പാണ്. അടുക്കളയിലെ സാധനങ്ങളെല്ലാം തീർന്നിരുന്നു. എവിടുന്നെങ്കിലും വാങ്ങാം എന്നുപറഞ്ഞു പോയതാണ് അച്ഛൻ. നേരം കുറേയായി ട്ടും കാണുന്നില്ല. ലോക് ഡൗണല്ലേ.അതാ പേടി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കവറിൽ കുറച്ചു സാധനങ്ങളുമായി അച്ഛൻ വന്നു.അത് കോലായിൽ വെച്ച് അച്ഛൻ മീനുവിനോട് സോപ്പ് കൊണ്ടുവരാൻ പറഞ്ഞു.' സോപ്പുപയോഗിച്ച് അച്ഛൻ കൈ നന്നായി കഴുകി. പിന്നീട് കുളിച്ച് അകത്തു കയറി.

മീനു ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകി. അപ്പോൾ അച്ഛൻ । പറഞ്ഞു.വെറുതെ മൂക്കിലും വായിലും മുഖത്തും ഒന്നും തൊടരുത്. ശുചിത്വമാണ് കൊറോണക്കാലത്ത് നമുക്ക് ഓരോരുത്തർക്കും വേണ്ടത്. തലയാട്ടിക്കൊണ്ട് മീനു അമ്മയുടെ അടുത്തേക്കോടി.

പ്രാർഥന .പി
7 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ