എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

പുറം ലോകം കണ്ടില്ല ഞാൻ
ഈ കോവിഡ് കാലത്ത്
വീട്ടിൽ തന്നെയിരുന്നു ഞാൻ
കൂട്ടിലിട്ട പക്ഷിയെ പോലെ
സ്വാതന്ത്രമെന്നത് ഞാൻ ശരിക്കും അറിഞ്ഞു
എല്ലാം സഹിച്ചു ഞാൻ ഈ മഹാമാരിയെ തുരത്താൻ
കൂട്ടുകാരില്ല നേരിൽ, കൂട്ടുകാരൊക്കെ വാട്സ് അപ്പ് ഗ്രൂപ്പിൽ
വീട്ടുകാർ യെൻ കൂട്ടുകാരായി മാറി
ചിരിയും കളിയുമെല്ലാം വീട്ടിലൊതുങ്ങി
ഉറക്കവും, ഭക്ഷണവുമെമ്പാടും കിട്ടി
എന്റെ മേനി തടിച്ചു തുടങ്ങി
കളിയും, ഗ്രൗണ്ടും, കൂട്ടുകാരുമൊക്കെ
എവിടെയൊ അപ്രത്യക്ഷമായി
മറക്കില്ല, മറക്കില്ല ഞാൻ ഈ കോവിഡ് കാലത്തെ..
 

ഷാബിൽ റഹ്മാൻ എൻ
5 C എം.എച്ച്.എം.യു.പി.എസ്.വാവൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത