ഒരു നല്ല നാളേയ്ക്കായി
പൊരുതിടാം ഏകമനമോടെ.
രോഗത്തെ അകറ്റീടാൻ
പാലിക്കാം ശുചിത്വ പാഠങ്ങൾ.
വീണ്ടെടുക്കാം ആരോഗ്യം
വ്യക്തി ശുചിത്വം പാലിച്ച്.
മാലിന്യങ്ങൾ സംസ്കരിച്ച്
പരിസര ശുചിത്വം പാലിക്കാം
രോഗം വരുന്നതിനേക്കാൾ
വരാതിരിക്കാൻ നോക്കേണം.
ശുചിത്വം എന്ന സംസ്കാരം
വ്യാപിപ്പിക്കാൻ ശ്രമിക്കേണം.
ശുചിത്വം വെറും വാക്കല്ല വാളാണ്.
രക്ഷാകവചമാണറിയൂ
അണിയൂ നല്ല നാളേയ്ക്കായി
മടിയേതും കൂടാതെ.
വീട്ടിലിരിക്കാം സുരക്ഷിതരാകാം.
അതിജീവിക്കാൻ അകലം പാലിക്കാം.
കൈകൾ കഴുകാം, മാസ്ക് ധരിക്കാം.
ഷെയ്ക്ക് ഹാൻഡ് മാറ്റി
കൈകൂപ്പീടാം പരസ്പരം .
നല്ലൊരു നാളേയ്ക്കായി
പാലിക്കാം സർക്കാർ നിർദേശം.
പോരാടാം ഒറ്റക്കെട്ടായി.
കാത്തിരിക്കാം പ്രതീക്ഷയോടെ.