ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

Registration Certificate
31087_LK_2023-2026.jpeg

സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. ഈ പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. 2018-19 അദ്ധ്യയന വർഷത്തിൽ പാലാ സെന്റ് മേരീസ് ജി എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. 20 കുട്ടികൾ ആയിരുന്നു അംഗങ്ങൾ. തുടർന്ന് സ്‌ക്കൂളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അംഗങ്ങളുടെ എണ്ണം നാൽപതായി അനുവദിച്ചു.

ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ഒരുക്കുന്നു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.മെച്ചപ്പെട്ട പ്രകടനം നടത്തുന്ന കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും, സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് കംപ്യൂട്ടർ പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.

31087_LK_2021-2024.jpeg


ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം