ഇനി എങ്ങോട്ട്?
താങ്ങീടുന്ന പ്രകൃതിയെ കുരുതികൊടുത്ത്
അമ്മതൻ മാറിനെ പിച്ചിച്ചീന്തി
തൻ വേരറുത്തുമാറ്റി
ഹേ മർത്യാ-നീ പായുന്നതെങ്ങോട്ട്?
തന്നെ മറന്നമ്മയെമറന്ന്
സ്വാർത്ഥചിന്തതൻ ഭാണ്ഡവുംപേറി
പോയീടുന്നിതെങ്ങോട്ട്?
എത്രകാതം നീയലഞ്ഞു? ഇനിയെത്രകാതം?
അലക്ഷ്യയാത്രയിതെങ്ങോട്ട്?
ലക്ഷ്യമില്ല ദീർഘദൃഷ്ടിയില്ല
തൻസഹജാതരെ നോട്ടവുമില്ല
അവസാനമംവിടെയെന്നറിയുന്നില്ല
കുതിരപോൽ പായുന്നതെങ്ങോട്ട്?