അമ്മേ മാപ്പു നീ തരണം ഞങ്ങൾക്ക്
അമ്മേ മാപ്പു നീ തരണം ഞങ്ങൾക്ക്
കൊതി മൂത്ത മാനവർ ഞങ്ങൾ
നിന്നെ കരുവാക്കി കളിച്ചു
നേടിയെടുത്തു ഞങ്ങൾ പലതും
കൈക്കുള്ളിലാക്കി കൂട്ടി വച്ചു
പിന്നെയും പിന്നെയും ദുർമാർഗികൾ ഞങ്ങൾ
ദൂർത്തടിച്ചു നിന്നെയാകമാനം കുന്നിടിച്ചു വയൽ നികത്തി
വനമാകെ വെട്ടിനശിപ്പിച്ചു
വിളയില്ല മരമില്ല വെള്ളമില്ല
നാടുവരണ്ടു വിണ്ടുകീറി
ഇവയൊന്നും കണ്ടില്ല മാനവനോ
കെട്ടിയുയർത്തി മണി മന്ദിരങ്ങൾ കൂറ്റൻ ഫാക്ടറികൾ മൊബൈൽ ടവറുകൾ
മാനവർ കാട്ടിയ ക്രൂരത കണ്ടിട്ടു ശുദ്ധികലശം നീ തുടങ്ങിയില്ലേ
തീവെയിൽ പെയ്യിച്ചു നാടിനെ പൊള്ളിച്ചു
പെരുമഴയായി വന്നു നീ എല്ലാം തകർത്തില്ലേ
ജീവന് വേണ്ടി നാമെല്ലാമുപേക്ഷിച്ചു
അലമുറയിട്ടു കരഞ്ഞുവിളിച്ചില്ലേ
ഞങ്ങൾ താൻ പാപങ്ങൾ നാമറിയുന്നു
തരണം ഞങ്ങൾക്ക് മാപ്പുനീ അമ്മേ