കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ഒരുമിച്ചു പോരാടാം കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചു പോരാടാം കൊറോണക്കെതിരെ

കൂട്ടുകാരെ ,

               വൃത്തി അത് എന്തിനും ഏതിനും അത്യാവശ്യമാണ്. പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ കൊറോണ വൈറസ് അഥവാ കോവിഡ് 19എന്നാ മാരകമായ രോഗം പടർന്നു പിടിക്കുന്ന സമയം. ഈ രോഗത്തെ തുടർന്ന് ലോകം മുഴുവൻ വളരെ സങ്കടത്തിൽ ആണ്. ഇതിനെ ഇല്ലാതാക്കാൻ വൃത്തിയും കരുതലും വളരെ അത്യാവശ്യമാണ്. അതിനാൽ നിങ്ങളുടെ കൂടെ വൃത്തിയും കരുതലും എപ്പോഴും ഉണ്ടാവുക. ഈ സമയം ലോക്ക്ഡൗൺ ആയതിനാൽ നമ്മുടെ രാജ്യത്തെ മുഴുവൻ സഹോദരി സഹോദരന്മാരും വീട്ടിലാണ്. എന്നാൽ ചിലർ നിയമം ലംഘിച്ച്  അനാവശ്യമായി പുറത്തേക്ക് പോകുന്നു. കൂട്ടുകാർ അങ്ങനെ ഒരിക്കലും ചെയ്യരുത്. അത്യാവശ്യത്തിനു മാത്രം പുറത്തേക്കു പോവുക.അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ  പുറത്തേക്കു പോവുമ്പോൾ മാസ്ക് ധരിച്ചു മാത്രം പോവുക. മാത്രമല്ല തിരിച്ചു വന്നാൽ ഉടനെ പുറത്തേക്കു പോവുമ്പോൾ ധരിച്ച വസ്ത്രം മാറ്റുക. പിന്നെ ഈ ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ ആയതിനാൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ വളരെ അനുയോജ്യമായ സമയമാണ് ഇത്. ഇത്രയും നാൾ മൊബൈൽ ഫോൺ ടീവി ഇന്റർനെറ്റ്‌ എന്നിവയുടെ കൂടെ കഴി‍ഞ്ഞു അല്ലെ. ഇനിയെങ്കിലും വീടും പരിസരവും നല്ല ഭംഗിയും വൃത്തിയും ഉള്ളതല്ലേ എന്ന് ഉറപ്പ് വരുത്തുക. ഒരു കാര്യം മറക്കല്ലേ നിങ്ങളുടെ വീടും പരിസരവും വൃത്തി ആകാൻ നിങ്ങൾ വീട്ടിലുള്ളവർ മാത്രം. പുറത്തു നിന്ന് ആരെയും വരുത്തരുത്. പിന്നെ പ്രത്യേകിച്ചു ശ്രദ്ധിക്കുക ഞങ്ങൾ ചില കൂട്ടുകാർ കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മാരകമായ രോഗത്തെ തടയാൻ സാനിറ്റൈസ്സർ എപ്പോഴും കൂടെ കൊണ്ടുപോകും. ഇത് അത്ര സുരക്ഷിതത്വം അല്ല. കാരണം ഇത് വളരെ ചൂട് അനുഭവിക്കുന്ന സമയമാണ്. ഈ സമയത്ത് വാഹനങ്ങളിൽ സാനിറ്റൈസ്സർ കൊണ്ട് പോവുന്നത് ഒരു തീപിടുത്തം തന്നെ ഉണ്ടാവാൻ കാരണമായേക്കും. അതുകൊണ്ട് കൂട്ടുകാർ രോഗത്തെ തടയാൻ വേണ്ടി കരുതുന്ന സാധനങ്ങൾ സുരക്ഷിതത്വം ആണ് എന്ന് ഉറപ്പ് വരുത്തുക. 
       ചില മുൻകരുതൽ, പതിവായി കൈ കഴുകി ശീലിക്കുക സോപ്പ് വെള്ളം എന്നിവ ഉപയോഗിച്ചു കൈ കഴുകുക കാഴ്ചയിൽ വൃത്തി ആണെങ്കിൽ പോലും കൈ കഴുകുക. തുമ്മുമ്പോയും  ചുമക്കുംപോയും ടിഷു അല്ലെങ്കിൽ ടവൽ ഉപയോഗിച്ചു മൂക്കും വായയും മൂടുക.ജനക്കൂട്ടത്തിൽ പങ്കാളി ആവാതിരിക്കുക..
 നമുക്ക് ഒരുമിച്ചു കൊറോണ വൈറസിനെ പോരാടാം.
ഫാത്തിമ സന. സി
7 D കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം