മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/വഴിയറിയാതെ പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
വഴിയറിയാതെ പക്ഷി

കിങ്ങിണിക്കാട്ടിലെ വൻമരത്തിലാണ് ചിന്നു തത്തയുടെ താമസം. അവളും കുഞ്ഞുങ്ങളും കുറേ നാളായി ആ മരത്തിലാണ് താമസം .എല്ലാ ദിവസവും ചിന്നു തീറ്റ തേടി പുറത്തിറങ്ങും. കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി അവൾ തിരിച്ചു വരും. ഇന്നും പതിവുപോലെ അവൾ കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. അടുത്തുള്ള മരങ്ങളിലൊന്നും കായ്കളൊന്നും കിട്ടിയില്ല. അവൾ ദൂരേയ്ക്ക് പറന്നു.വയലുകളെല്ലാം ഉണങ്ങി കിടക്കുന്നു. ചിന്നുവിന് വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. അങ്ങ് ദൂരേയ്ക്ക് അവൾ പറന്നു.അവിടെ ഒരു മരത്തിൽ നിറയെ പഴങ്ങൾ... അവൾ വയറുനിറയെ കഴിച്ചു. അപ്പോഴാണ് തിരിച്ചു കുഞ്ഞുങ്ങളുടെ അടുത്ത് എത്തണമല്ലോ എന്ന് അവൾ ഓർത്തത്. താൻ മറ്റൊരു കാട്ടിലാണ് വന്നെത്തിയതെന്ന കാര്യം അവൾ മനസ്സിലാക്കി. തിരിച്ച് പോകാൻ വഴിയറിയില്ല. അപ്പോഴാണ് അതുവഴി പുലി ചേട്ടൻ വരുന്നത് കണ്ടത്. അവൾ കാര്യമെല്ലാം പുലി ചേട്ടനോട് പറഞ്ഞു. പുലി ചേട്ടൻ പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ. നാട്ടിലെല്ലാം കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുകയാ. നീ അതു വഴി വേണ്ടേ നിന്റെ കാട്ടിലേക്ക് പോകാൻ. ഈ രോഗം പിടിച്ചാൽ നീ ചിലപ്പോൾ ചത്തുപോകും അതു കൊണ്ട് ഇപ്പോൾ നീ ഇവിടെ തന്നെ കഴിഞ്ഞാൻ മതി. കൊറോണക്കാലം കഴിഞ്ഞ് തിരിച്ച് പോയാൽ മതി. പുലി ചേട്ടന്റെ വാക്കുകൾ അനുസരിക്കാമെന്ന് ചിന്നുവിന് തോന്നി.

അദിരഥ് ദയാൽ
2 എ മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ