ലോകം മുഴുവൻ ഭീതിയിലാക്കി
ചങ്ങലപോലെ പകരുന്നുണ്ടെ
ഇതിനൊരു മരുന്നും ഇല്ലല്ലോ
നമ്മുടെ കേരള നാട്ടിലും വന്നെത്തി
കൊറോണ എന്ന മഹാമാരി
രോഗപ്രതിരോധം മാത്രമല്ലോ
ഇതിനെ തടയാൻ ഒരു വഴി
ഇടയ്ക്കിടയ്ക്ക് കൈ കഴുകുക
സോപ്പും വെള്ളവും ഉപയോഗിച്ച്
കൊറോണ യെ അകറ്റീടാം
പുറത്തെങ്ങും പോകല്ലെ
വീട്ടിൽ തന്നെ ഇരുന്നീടാം
കൊറോണയെ തുരത്തീടാം