പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കോവിഡ് 19 -- ഒരു ലേഖനം

കോവിഡ് 19 -- ഒരു ലേഖനം

കൊറോണ എന്ന വൈറസ് നമ്മുടെ ജീവിതം ആകെ മാറ്റി മറിച്ചു. കൊറോണ വന്നതോടെ വിദ്യാർഥികളുടെ പഠനം നിർത്തിവച്ചു. പരീക്ഷ എഴുതാതെ വീട്ടിലേക്ക് പോകേണ്ടി വന്നു. വീട്ടിലുള്ള അച്ഛന്മാർക്കും അമ്മമാർക്കും പുറത്തുപോയി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു.

കൊറോണ എന്ന മഹാരോഗം ലോകത്ത് ആകെ പടർന്നുപിടിച്ചു. ലോക്ക് ഡൗൺ ആയതോടെ ഭക്ഷണം കിട്ടാതായി. വെക്കേഷൻ സമയത്ത് കൊറോണ വന്നതുകൊണ്ട് വെക്കേഷൻ ആസ്വദിക്കാൻ പറ്റാതായി. ദൂരെയുള്ള അച്ഛന്മാർക്ക് നാട്ടിലേക്ക് വരാൻ പറ്റാതായി. കൊറോണ കാരണം ബേക്കറി സ്ഥാപനങ്ങൾക്ക് കുറേ നാശനഷ്ടങ്ങൾ ഉണ്ടായി. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. കൊറോണ കൊണ്ട് ഒരു കാര്യം നമുക്ക് മനസ്സിലായി-- മരുന്നില്ലാതെയും നമുക്ക് ജീവിക്കാം. എന്തിനും ഏതിനും ഡോക്ടറെ കാണാൻ പോവുകയായിരുന്ന നാം ഇപ്പോൾ അതൊന്നും വേണ്ടാത്ത അവസ്ഥ വന്നു.

THEERTHA. P
7 B പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം