ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ശ‍ുചിത്വബോധം

ശ‍ുചിത്വബോധം

നേരം പുല‍ർന്ന് വരുന്നതെയുളളു അടുക്കളയിൽ നിന്നുളള പാത്രങ്ങളുടെ ശബ്‍ദം കേട്ട് മനു ഉറക്കത്തിൽ നിന്നുണർന്നു.ഇ അമ്മ എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് ?. ഒന്ന് ഉറങ്ങാനും പറ്റില്ല എന്നു പിറുപിറുത്ത് കൊണ്ട് മനു പുതപ്പ് ഒന്ന‍ൂടെ പുതച്ച് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും മനുവിനു ഉറക്കം വന്നില്ല.അവൻ എഴുന്നേറ്റ് നേരെ അടുക്കളിലേക്ക് പോയി എഴുന്നേറ്റ ഉടനെ ഒരു ചായ കുടിക്കണം അത് അവനു നിർബന്ധമാണ്. അവനെ കണ്ടതും എന്താ മനു നീ ഇന്നു ഇത്ര നേരത്തെ എഴുന്നേറ്റത് ? അമ്മ ചോദിച്ചു. അമ്മ എന്തിനാ എന്നും ഇത്ര നേരത്തെ എഴുന്നേക്കുന്നത് , ഈ പാത്രങ്ങളുടെ ശബ്‍ദം കേട്ട് എങ്ങനെ ഉറങ്ങാനാണ് .ഒാ അതോ ചെറുപ്പം മുതലെ ഉളള ശീലമാണിത്. മുത്തശ്ശൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരും രാവിലെ നേരത്തെ എഴുന്നേൽക്കണം. നേരത്തെ കിടക്കണം. അതാ ശീലം അല്ലാതെ ടി വി യും മൊബൈൽഫോണും നോക്കിയിരിന്ന് പാതിരാത്രിക്ക് ഉറങ്ങാനൊന്നും സമ്മതിക്കില്ല. ചുട്ടയിലെ ശീലം ചുടലെ വരെ എന്നാണല്ലോ. നേരത്തെ എഴുന്നേറ്റാ പണിയെടുക്കാനും പഠിക്കാനും എല്ലാം ഒരു ചുറുചുറുക്കുണ്ടാവും. പണികളെല്ലാം വേഗം തീരുകയും ചെയ്യും. ഇനി മുതൽ ഞാനും അമ്മയുടെ ഒപ്പം നേരത്തെ എഴുന്നേൽക്കും മനു പറഞ്ഞു. ഞാൻ പോയി പച്ചക്കറിക്കെല്ലാം വെളളം നനയ്‍ക്ക‍ട്ടെ അമ്മേ ? നല്ല കാര്യം. വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാമല്ലോ. നേരത്തെ എഴുന്നേറ്റാ സമയവും കിട്ടും . മനു വേഗം ചെടിതൾക്കെല്ലാം നനച്ച് പത്രം വായിച്ച് കുളിയൊക്ക കഴിഞ്ഞ് സ്‍കുളിലേക്ക് പോകാൻ ഒരുങ്ങി. അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തു വച്ചു. വേഗം വന്നു ഭക്ഷണം കഴിച്ചോ അമ്മ പറഞ്ഞു, എനിക്ക് വേണ്ടമ്മേ വിശക്കുന്നില്ല.ഞാൻ പോകുമ്പോൾ കടയിൽ നിന്ന് വാങ്ങി കഴിച്ചോളാം എനിക്ക് അത് മതി . അങ്ങനെ പറയരുത് മന‍ൂ , രാവിലത്തെ ആഹാരമാണ് പ്രധാനം അത് മുടക്കരുത് .ജങ്ക് ഫുഡ് ആരോഗ്യത്തിനു നല്ലതല്ല , വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കണം. നമ്മുടെ ശരീരത്തിന് അത്യാവശ്യമായതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. എങ്കിലെ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാവൂ. ശരി അമ്മേ ഇനി ഞാനൊരിക്കലും ആഹാരം മുടക്കി ജങ്ക് ഫുഡ് കഴിക്കില്ല. മനു വേഗം ആഹാരം കഴിച്ചു. ഇന്ന് ഞാനണമ്മേ സെമിനാ‍ർ അവതരിപ്പിക്കേണ്ടത്. അതയോ.....നന്നായി ഒരുങ്ങിയോ  ? ആ ഒരുങ്ങി അമ്മേ...അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും ബഹളം കേട്ടത് .അപ്പുറത്തെ രണ്ട് വിട്ടിലെ ചേച്ചിമാർ തമ്മിലായിരുന്നു വഴക്ക്. ഒരു വീട്ടിലെ ചപ്പുചവറുകൾ അപ്പുറത്ത് ഇട്ടു എന്ന പറഞ്ഞായിരുന്നു വഴക്ക്. എല്ലാവരും മതിലു കെട്ടി പറമ്പുതിരിച്ചപ്പോൾ വെയ്‍സ്റ്റ് ഇടാൻ സ്‍ഥലം ഇല്ലാതെയായി. തന്റെ വീടു വ‍ൃത്തിയായിരിക്കാൻ മറ്റ‍ുളളവരുടെ വീട്ടിലേക്ക് വലിച്ചെറിയുന്നതേ .... കാലം പോയ പോക്കേ അമ്മ പറഞ്ഞു. മനു വേഗം സ്‍കുളിലേക്ക് പോയി .

ഉച്ചക്ക് ശേഷമുളള പിരീഡാണ് സെമിനാ‍ർ അവതരിപ്പിക്കേണ്ടത്. മനു നന്നായി പഠിക്കുന്ന കുട്ടിയാണ്. ഉച്ചക്ക് ചോറുകഴിക്കാൻ ബെല്ലടിച്ചോൾ തന്റെ കുട്ടുകാരുമൊത്ത് മനു ചോറു വാങ്ങാൻ പോയി .അപ്പോഴാണ് മനി അത് ശ്രദ്ധിച്ചത് തന്റെ ക്ലാസിന്റെ പിറകുവശത്തെ മുറ്റത്ത് ധാരാളം ചപ്പുചവറ‍ുകൾ കിടക്കുന്നു. ഇതെന്താ ഇത്രയും വെയ്‍സ്റ്റ് ...? മനു തന്റെ കുട്ടുകാർക്ക് കാണിച്ചു കൊടുത്ത‍ു. നമുക്ക് പോയി അത‍ു വ‍ൃത്തിയാക്കിയാലോ മനു ചോദിച്ചു. നിനക്ക് വെറെ പണിയില്ലെ നമുക്ക് ഭക്ഷണം കഴിക്കാം അഷ്റഫ് പറഞ്ഞ‍ു. മറ്റു കുട്ടുകാരും അവനെ പിൻതാങ്ങി ചോറു വാങ്ങാൻ പോയി.

ഉച്ചക്ക് ശേഷം ബെൽ അടിച്ചപ്പോൾ ഷാലു ടീച്ചർ ക്ലാസിലേക്ക് വന്നു . ഇന്ന് സെമിനാ‍ർ അവതരിപ്പിക്കേണ്ട മനു എവിടെ വേഗം വന്നു അവതരിപ്പിക്ക‍ൂ.. ടീച്ചർ പറഞ്ഞു. അപ്പോഴാണ് മനു ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കിയത്. മനുവിനെ കാണുന്നില്ല.... മനു എവിടെപ്പോയി ടിച്ചർ ചോദിച്ചു. ആ....ഞങ്ങൾക്കറിയില്ല എല്ലാവരും പറഞ്ഞു. “ ഓൻ സെമിനാ‍ർ അവതരിപ്പിക്കേണ്ട മടിയോണ്ട് മുങ്ങിട്ടുണ്ടാവും’’ സഹൽ പറഞ്ഞു. ഏയ് അവൻ അങ്ങനെ ചെയ്യുന്ന കുട്ടിയൊന്നുമല്ലല്ലോ.എല്ലാവരും മനുവിനെ തിര‍ഞ്ഞു. ചോറു വാങ്ങാൻ പോകുമ്പോൾ അവൻ ഞങ്ങളെ ക‍ൂടെയുണ്ടായിരുന്നു പിന്നെ കണ്ടില്ല. ഞാൻ വിചാരിച്ചു ലൈബ്രറിയിൽ കാണുമെന്ന്. മൂനീർ പറഞ്ഞു . അപ്പോഴാണ് അരുൺ ജനലിലൂടെ പുറത്തേക്ക് നോക്കിയത് മനു അതാ അവിടെ നിൽക്കുന്നു അവൻ പറഞ്ഞു. എല്ലാവരും അങ്ങോട്ട് പോയി . നോക്കുമ്പോൾ മനു അവിടെയെല്ലാം വ‍ൃത്തിയാക്കുകയായിരുന്നു. എന്താ മനു ക്ലാസ് ടൈമിലാണോ വ‍ൃത്തിയാക്കുന്നത് ടിച്ചർ ചോദിച്ചു. ഇല്ല ടിച്ചറേ ഞാൻ ചോറു വാങ്ങാൻ ചെന്നപ്പോഴാണ് ഇത‍ു കണ്ടത് . എനിക്കെന്തോ വ‍ൃത്തിയാക്കാതിരിക്കാൻ തോന്നിയില്ല.വ‍ൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല ടീച്ചർ എന്നോട് ക്ഷമിക്ക‍ൂ. എന്തിനാ മനു ക്ഷമ ചോദിക്കുന്നേ നീ തെറ്റൊന്നും ചെയ്തില്ലല്ലോ‍. ഇത്രയും കുട്ടികൾ ഉണ്ടായിട്ടും ആരും ഇത് ചെയ്തില്ലല്ലോ. നീ ചെയ്തത് വലിയ കാര്യമാണ്. എല്ലാവർക്കും മനു ഒരു മാത‍ൃകയായിരിക്കുകയാണ്. മനുവിനെ പോലെ നിങ്ങളും വീടും പരിസരവും വ‍ൃത്തിയാക്കുന്നപോലെ സ്‍ക‍ൂളും പരിസരവും വ‍ൃത്തിയാക്കണം . അത് നമ്മുടെ കടമയാണ്.നാമും നാമിരിക്കുന്ന ഇടവും വ‍ൃത്തിയായിരുന്നാൽ ഒരു രോഗവും വരില്ല. ശ‍ുചിത്വം ഇല്ലായ്മ രോഗം വിളിച്ചു വരുത്തും . ശ‍ുചിത്വം ഉണ്ടായാൽ ആരോഗ്യവും ആരോഗ്യമുണ്ടായാലെ പഠിക്കാനും സാധിക്കു. അങ്ങനെ മനുവിനെപ്പോലെ നമുക്കെല്ലാവർക്കും വ‍ൃത്തിയുളള പരിസ്ഥിതി ഉണ്ടാക്കാം . രോഗങ്ങളെ നമ്മിൽ നിന്ന് അകറ്റി നിർത്താം .

നേഹ ഹന്ന. ജെ
7 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ