യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

ലോകം ഭീതിയിലാണ് ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ wuhan നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ഈ വൈറസ് ന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രം 3000 അധികം പേര് മരിച്ചു കഴിഞ്ഞു. 160 ഇൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. ലക്ഷ കണക്കിന് പേര് ലോകമെമ്പാടും നിരീക്ഷണത്തിൽ ആണ്, മരണസംഘ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആരോഗ്യസംഘടനകൾ പറയുന്നത്. ഈ ഒരു സാഹ്യചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും പ്രതിവിധി എന്താണെന്നും അറിയേണ്ടത് അത്യാവശ്യം ആണ്. വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.അതുകൊണ്ടു തന്നെ zoonotic എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പടെ ഉള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള വൈറസുകൾ ആയിരുന്നു SARS, MERS എന്നീ രോഗങ്ങൾക്ക് കാരണമായത്. 2019 ഇൽ കണ്ടെത്തിയ ഈ വിഭാഗത്തിലെ പുതിയ വൈറ്സ്ന് എതിരെയുള്ള മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്താണെന്ന് നോക്കാം. തുടക്കത്തിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവ കാണുകയും പിന്നീട് pneumonia ആയി മാറുകയും ചെയ്യും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസം ആണ്, 5-6 ദിവസം ആണ് ഇൻക്യൂബേഷൻ പീരിയഡ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, ജലദോഷം,കടുത്ത ചുമ, അസാധാരണം ആയ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ ആണെന്ന് സംശയിക്കണം. തുടർന്ന് സ്രവ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കും, മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കും പകരാൻ ഇട ഉള്ളത് കൊണ്ട് അതീവ ജാഗ്രത തന്നെ വേണം. ഈ വൈറസ് ന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലാത്തതു കൊണ്ട് രോഗികളുമായി സമ്പർക്കം പുലർത്തുമ്പോൾ അതീവ ശ്രദ്ധ വേണം. രോഗം പടർന്ന മേഖലയിലേക്ക് ഉള്ള യാത്ര ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കണം. ഇനി പറയുന്ന കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം:

  • കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക
  • വൈറസ് ബാധിത പ്രദേശങ്ങളിലൂടെ ഉള്ള യാത്ര ഒഴിവാക്കുക
  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തുക
  • എല്ലാ തരത്തിൽ ഉള്ള കൂട്ടംകൂടലുകൾ ഒഴിവാക്കുക
  • അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക
  • ധാരാളം വെള്ളം കുടിക്കുക

രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന സ്രവങ്ങളിലൂടെയും, രോഗിയുടെ ശരീര സ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പകരാം. സർക്കാരും നിയമപാലകരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാൽ നമുക്ക് ഈ വലിയ വിപത്തിൽ നിന്ന് ഒറ്റക്കെട്ടായി രക്ഷപ്പെടാം.

ജൽവ
7 D യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം