ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ പ്രതിരോധം എന്ന വിഷയത്തെ സംബന്ധിച്ച് ഉപന്യാസം തയ്യാറാക്കാൻ എന്തുകൊണ്ടും യോജിച്ച സമയമാണിത് ഇത് കാരണം പ്രപഞ്ച ലോകത്തെ ആകെ തന്നെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന കോവിഡ്19 എന്ന് കൊറോണ തന്നെ. പ്രകൃതിയോടും പ്രപഞ്ചസത്യങ്ങളോടും പുറം തിരിഞ്ഞു നിന്ന മനുഷ്യൻ തന്നെ ഇതിനെല്ലാം കാരണം .മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു എന്ന വാദങ്ങളിൽ ഊന്നി മുന്നോട്ടു പോയി കൊണ്ടിരുന്നു ലോകക്രമം എന്ന് ശാസ്ത്രം തോറ്റു മനുഷ്യൻ തോറ്റു എന്ന ലോകക്രമത്തിലേക്ക് എത്തിയിരിക്കുന്നു എന്നാൽ പ്രകൃതിനിയമങ്ങൾ പറയുന്ന സത്യങ്ങൾ ഉണ്ട് ആ സത്യങ്ങളിൽ ഒന്നാണത്രേ ശുചിത്വം. വേദഗ്രന്ഥങ്ങൾ പരതി നോക്കിയാൽ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വാക്കുകളും പ്രോത്സാഹനങ്ങളും കാണാം .ശുചിത്വമുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും ശുദ്ധി നന്മയിലേക്കും നന്മകൾ നല്ല പ്രവർത്തികളിലും നമ്മെ നയിക്കും .അതിരുവിട്ട നമ്മുടെ വാക്കുകൾക്കും പ്രവർത്തികൾക്കും വൃത്തി നമ്മെ തടയുകയും ചെയ്യും .ശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപിക്കേണ്ട കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത് .കാരണം ഈ നിമിഷത്തിലും കീഴ്പ്പെടുത്താൻ ആവാതെ മുന്നോട്ട് ഗമിക്കുന്ന കോവിഡ് 19 എന്ന കൊറോണ തന്നെ. ഇതിനെ അതിജീവിക്കാൻ നമ്മുടെ മുന്നിലുള്ള ഏക പോംവഴി വ്യക്തിജീവിതത്തിൽ സാമൂഹിക അകലം പാലിക്കുക എന്നതാണ് .അത് വളരെ പ്രയാസകരമാണ് എന്നറിയാം.പഴമക്കാരുടെ വാക്കുകൾ എടുത്തു പറയുകയാണെങ്കിൽ കല്ലും മുള്ളും മണ്ണും ഒക്കെ നിറഞ്ഞ യാതനകൾ പൂർവ്വമായ ഒന്നാണത്രേ ജീവിതം.അല്പം ക്ഷമയോടെമുനിമാരും മറ്റും നയിച്ചിരുന്ന ഏകാന്ത ജീവിതത്തിലേക്ക് കുറച്ച് ഒതുങ്ങിക്കൂടിയാൽ തിരികെ കിട്ടുന്നത് ഒരുപക്ഷേ ദൈർഘ്യമേറിയ ഒരു നല്ല ജീവിതം ആയിരിക്കും .ഈ സന്ദേശം പ്രപഞ്ചത്തെ ആകെഗ്രസിച്ചിരിക്കുന്നകോവിഡ്19 എന്നകൊറോണയ്കെതിരേയുള്ള ഉള്ള ഒരു പ്രതിരോധം ആകട്ടെ എന്ന് ഞാൻ ആശിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം