ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/കൊറോണകാലത്തെ എന്റെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ എന്റെ അനുഭവങ്ങൾ

അന്ന് ഒരു ചൊവ്വാഴ്ച ആയിരുന്നു. കൃത്യമായിട്ട് പറഞ്ഞാൽ മാർച്ച്‌ -10 -2020.ഞങ്ങളുടെസ്കൂളിൽ പഠനോത്സവമായിരുന്നു. ഞാൻ വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ എത്തിയത്. ഞങ്ങളുടെ പരിപാടികൾ കാണാൻ രക്ഷിതാക്കളും വന്നിരുന്നു. പരിപാടികളൊക്കെ നല്ലരീതിയിൽ നടന്നുകൊണ്ടിരിക്കെ, പെട്ടെന്നാണ് ഉച്ചക്ക്‌ എച്ച്.എം ആ വാർത്ത എല്ലാവരോടും പറഞ്ഞത്. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ സ്കൂളുകൾ അടച്ചിടുകയാണ്, 1 - 7വരെയുള്ള കുട്ടികൾക്ക് പരീക്ഷകൾ ഇല്ല എന്നൊക്കെ. രക്ഷിതാക്കളും ടീച്ചേഴ്‌സുമൊക്കെ വിഷമത്തോടെയായിരുന്നു ഇത് കേട്ടത്. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് ഇതിൽ പരം സന്തോഷം മറ്റെന്തുണ്ട്. ഞങ്ങൾ തുള്ളിച്ചാടി .ഈ വർഷത്തെ ഞങ്ങളുടെ സ്കൂളിലെ അവസാനത്തെ ദിവസമായിരുന്നു അന്ന് .പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലാണ് കൊറോണ എന്താണെന്നും അത് എത്രമാത്രം അപകടകാരി ആണെന്നും ഞാൻ മനസ്സിലാക്കിയത് .ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണത്രെ ഇതിന്റെ ഉൽഭവം. അവിടെ നിന്നും ഇപ്പോൾ ലോകം മുഴുവൻ കൊറോണ വ്യാപിച്ചിരിക്കുകയാണ്. ഒരുപാട് ആളുകൾ മരണപ്പെട്ടു കഴിഞ്ഞു ഇതാ ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും എന്തിന് വയനാട്ടിൽ പോലും കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയിലൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരും പുറത്തിറങ്ങുന്നില്ല. ഇറങ്ങുന്നവരെ പോലീസ് പിടിക്കുന്നു. പത്രങ്ങളിലും ടിവി യിലുമെക്കെ കൊറോണ ന്യൂസ്‌മാത്രമേ ഉള്ളൂ. ഞങ്ങൾ ഇപ്പോൾ മുഴുവൻ സമയം ടീവിയുടെ മുന്നിൽ തന്നെയാണ് .പത്രം എടുക്കാൻ മാത്രമാണ് ഞങ്ങൾ പുറത്തു പോവുന്നത്. അതും മാസ്ക് ധരിച്ച്. തിരിച്ചു വന്നാൽ ഉടനെ കൈകൾ ഹാൻ‍‍റ് വാഷ് ഉപയോഗിച്ച് കഴുകും .യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ പൂർണ്ണമായും കൊറോണയെ തടയാം. അതുകൊണ്ട് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന നിയമപാലകരേയും ആരോഗ്യ പ്രവർത്തകരേയും നമിച്ചുകൊണ്ട് സുരക്ഷിതരായി വീട്ടിലിരിക്കാം

എല്ലാം പഴയത് പോലെ ആവും എന്ന ശുഭ പ്രതീക്ഷയോടെ............

മുഹമ്മദ് സാബിത്ത്.എ
3. ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം