ഒരു ചെടി നടുന്നു ഞാൻ
ഭാവിയിലേക്കൊരു പൂക്കാലം തീർക്കാൻ
ഒരു ചെടി നടുന്നു ഞാൻ
ഭാവിയലേക്കൊരു പൂക്കാലം തീർക്കാൻ
മാമലക്കാടുകളേയും
കളകളം ഒഴുകുന്ന പുഴകളേയും
വിളിച്ചുണർത്താം വിളിച്ചുണർത്താം
ഒരു ചെടി നടുന്നു ഞാൻ
ഭാവിയിലേക്കൊരു പൂക്കാലം തീർക്കാൻ
പൂക്കാലം തീർക്കാൻ
പാറികളിക്കുന്ന തുമ്പികളേയും
വർണ്ണശലഭങ്ങളേയും
ഓമന പക്ഷികളേയും
വിളിച്ചുണർത്താം .. വിളിച്ചുണർത്താം
ഒരു ചെടി നടുന്നു ഞാൻ
ഭാവിയിലേക്കൊരു പൂക്കാലം തീർക്കാൻ
പൂക്കാലം തീർക്കാൻ....
മധുരമൂറുന്ന വ്യക്ഷങ്ങളേയും
പച്ചപ്പുൽത്തകിടികളേയും
വിളിച്ചുണർത്താം ... വിളിച്ചുണർത്താം
ഒരു ചെടി നടുന്നു ഞാൻ ഭാവിയിലേക്കൊരു പൂക്കാലം തീർക്കാൻ
തിരുമുറിയാതെ പെയ്യും മഴയേയും
കളംകളം ഒഴുകുന്ന അരുവിയേയും
വിളിച്ചുണർത്താം വിളിച്ചുണർത്താം
ഒരു ചെടി നടുന്നു ഞാൻ ഭാവിയിലേക്കൊരു പൂക്കാലം തീർക്കാൻ
വേരുകൾ ഓടുന്ന മണ്ണിനേയും
ചിരിതൂകി നിൽക്കുന്ന പൂവിനേയും
വിളിച്ചുണർത്താം..... വിളിച്ചുണർത്താം
ഒരു ചെടി നടുന്നു ഞാൻ
ഭാവിയിലേക്കൊരു പൂക്കാലം തീർക്കാൻ....