മനുഷ്യനെ ഭീതിയിലാഴ്ത്തിയീ മഹാമാരി
കോവിഡ്- 19 എന്ന വിളിപ്പേരുകാരൻ
ജന്മസ്ഥലം ചൈനതൻ വുഹാനിൽ
എങ്കിലും എത്തിയീ കൊച്ചു കേരളത്തിലും
ആദ്യം നിസ്സാരമാണെന്ന് കരുതി
പടർന്നു പിടിച്ചു ലോകമെമ്പാടും
മറന്ന ദൈവത്തെ വിളിച്ചു കരഞ്ഞു മാനവർ
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ തരംതിരിവില്ലാതെ
ലോകത്തെ പഠിപ്പിച്ചു ഈ ഭീകരൻ
കൈ ശുദ്ധിയാക്കുന്നതിലൂടെ
ശുദ്ധമാക്കുവാൻ മാനവഹൃദയവും