എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ പ്രകൃതി സംസാരിക്കുമ്പോൾ...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംസാരിക്കുമ്പോൾ...

നിങ്ങൾക്കറിയാമോ ഞാനാണ് പ്രകൃതി. എന്നെ എല്ലാവരും അമ്മയായിട്ടാണ് കാണുന്നത്.എന്റെ മക്കളാണ് ഇവിടെയുള്ള എല്ലാവര്യം. നിങ്ങൾക്കറിയാമോ ഭൂമിയാണ് ജീവനുള്ള ഏക ഗ്രഹം.. എത്രയെത്ര ജീവ ജാലങ്ങളാണ് ഇവിടെയുള്ളത്.. വൈവിധ്യമാണ് എന്റെ സൗന്ദര്യ രഹസ്യം.. പക്ഷേ മനുഷ്യൻ അത്ര പോര.. അവൻ ആർത്തി പുണ്ടവനാണ്.. വികസനത്തിൻ്റെ പേരിൽ എന്റെ ഹൃദയം കാർന്നു തിന്നുകയാണ്... വ്യവസായ വികസനം കൊണ്ട് ശ്വാസം വിടണ്ട.. ശുദ്ധ വായു ഇല്ലാതായി... മരങ്ങൾ വെട്ടി നശിപ്പിച്ച് വന വിസ്തൃതി കുറഞ്ഞു, പാവം മൃഗങ്ങൾ ഇപ്പോൾ നാട്ടിൽ തീറ്റ തേടി ഇറങ്ങേണ്ട അവസ്ഥ. നദികൾ ജല സമ്പന്നങ്ങളായിരുന്നു.. നോക്കിക്കേ എന്ത് മാലിന്യങ്ങളാ കൊണ്ട് തള്ളുന്നത്.കാർഷിക വിളകൾക്ക് മാരക കീടനാശിനികളല്ലേ തളിക്കുന്നത്.,, എല്ലാം വിഷജന്യങ്ങളാണ്.ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുമ്പോ നിങ്ങൾ ഈ പ്രകൃതി അമ്മയെ സംരക്ഷിക്കണേ... എന്റെ മരണം നിങ്ങളുടെ മരണം കൂടിയാണ് കേട്ടോ...

ആദർശ് അനിൽ
8 B എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം