സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
പുഞ്ചിരി      

പുഞ്ചിരിച്ചിടും അമ്പിളിയെപ്പോലെ നിൻ
പുഞ്ചിരിക്കെത്ര നൈർമ്മല്യം
പുഞ്ചിരിയാകും നിലാവിൻ വെണ്മപോൽ നിൻ
പുഞ്ചിരിയെത്ര സുന്ദരം
പുഞ്ചിരിതഞ്ചും നിൻ തൂമുഖം
പുഞ്ചവയൽപോൽ നയനമോഹനം
പുഞ്ചിരിതൻ ചാന്ദ്രശോഭ
പുഞ്ചിരിപ്പൂക്കൾ വിടർത്തിടുന്നു
പുഞ്ചിരിതൻ തേനൂറും നിന്മുഖദർശനം
പുഞ്ചിരിയാകും കുളിർമ്മയേകുന്നു
 

വിവിയ ജോൺസൺ
9 B സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത