സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ ജീവനാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ ജീവനാണ്
                   ഒരിക്കൽ ഒരു മനോഹരമായ കാടുണ്ടായിരുന്നു.ആ കാട്ടിൽ ഒരുപാട് മരങ്ങൾ ഉണ്ടായിരുന്നു. വൻമരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും പുൽമേടുകളും ഉള്ള ഒരു മനോഹരമായ കാടായിരുന്നു അത്. ആ കാട്ടിൽ ഒരുപാട് ജീവികൾ ഉണ്ട്. ആന ,പുലി, കാട്ടുപോത്ത്, സിംഹം, കടുവ, കരടി, മാൻ,ജിറാഫ്, കുറുക്കൻ, കുരങ്ങൻ അങ്ങനെ പലതരം മൃഗങ്ങൾ. തത്ത,കുയിൽ, കുരുവി, കാക്ക, കാട്ടുകോഴി,മൈന,പരുന്ത് അങ്ങനെ പലതരം പക്ഷികൾ. ആ ജീവികൾ സന്തോഷത്തോടെ ജീവിച്ചുപോകുകയായിരുന്നു. അങ്ങനെ ഒരിക്കൽ രണ്ട് മരം വെട്ടുകാർ ആ കാട്ടിൽ വന്നു. ആ കാട്ടിലെ മരങ്ങൾ കണ്ട് അവർ അത്ഭുതപ്പെട്ടുപോയി.ഇത്ര വലുപ്പമുള്ള മരങ്ങളാണോ ഈ കാട്ടിൽ ഉള്ളത്. അവർ മരങ്ങൾ വെട്ടാൻ തുടങ്ങി. ഓരോ തവണയും മരങ്ങൾ മുറിച്ച് അവർ നാട്ടിൽ കൊണ്ടുവരും. അങ്ങനെ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചതുകൊണ്ട് അവിടെ ഉള്ള ജീവികൾക്ക് അവയുടെ വാസസ്ഥലവും ഭക്ഷണവും നഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ അവിടെ പെട്ടെന്ന് ഒരു വരൾച്ച വന്നു. മരങ്ങൾ നശിപ്പിച്ചതുകൊണ്ട് ആ കാട്ടിൽ മഴയില്ലാതായി.ആ കാട്ടിലെ അരുവികളിലും കുളങ്ങളിലും വെള്ളം വറ്റിത്തുടങ്ങി.പുഴകളിലേയും തോടുകളിലേയും നീരൊഴുക്ക് കുറഞ്ഞു. പല ജീവികളും ദാഹജലം ചിട്ടാതെ ചത്തുപോയി.ജീവികളെല്ലാവരും പരിഭ്രാന്തിയോടെ ഇരിക്കുമ്പോൾ അവരിൽ ഏറ്റവും ബുദ്ധിയുള്ള ഒരു ആന പറഞ്ഞു. മനുഷ്യർ കാട്ടിലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതുകൊണ്ട് നമ്മുടെ കാട്ടിൽ കൊടും വരൾച്ചയാണ്. നമുക്ക് ഒരു കാര്യം ചെയ്യാം.മനുഷ്യനെ ഈ കാട്ടിൽ നിന്ന് ഓടിക്കണം.പക്ഷെ എങ്ങനെ ഓടിക്കും?ഒരു കാക്ക ചോദിച്ചു.നമ്മൾ എല്ലാവരും ഒത്തുചേർന്ന് മനുഷ്യനെ വിരട്ടി ഓടിക്കണം. മനുഷ്യൻ ഇനി ഈ കാട്ടിലേക്ക് വരാൻ പാടില്ല. ആന പറഞ്ഞു:ആന പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി. അവർ അതിനു തയ്യാറായി. മനുഷ്യർ കാട്ടിലേക്ക് മരം വെട്ടാനായി വന്നു. മനുഷ്യർ വരുന്നത് ജീവികൾ എല്ലാവരും കണ്ടു. മനുഷ്യർ അടുത്തെത്തിയപ്പോഴേക്കും ജീവികൾ എല്ലാവരും മനുഷ്യന് നേരെ പാഞ്ഞു ചെന്നു.പക്ഷികൾ മനുഷ്യനെ ആഞ്ഞു കൊത്തി. മനുഷ്യ ർ പോയതോടെ അവർക്ക്‌ സന്തോഷമായആ സമയം ഒരു മാൻ ചോദിച്ചു. മനുഷ്യർ പോയി. പക്ഷേ, ഇത്രയും മരങ്ങൾ നശിപ്പച്ചതിന് എന്തു പരിഹാരമാണുള്ളത്?അപ്പോൾ ആന പറഞ്ഞു:നമുക്ക് വേറെ മരത്തൈകൾ വച്ചു പിടിപ്പിക്കാം.എല്ലാവരും ശരി എന്ന് പറഞ്ഞു. അവർ ഒരുപാട് മരത്തൈകൾ നട്ടുപിടിപ്പിച്ചു .മരങ്ങൾ വെട്ടാതായപ്പോൾ ആ കാട്ടിൽ മഴ പെയ്യാൻ തുടങ്ങി. എല്ലാവർക്കും സന്തോഷമായി.ഇതിൽ നിന്നുള്ള ഗുണപാഠം:പരിസ്ഥിതിയെ  നശിപ്പിച്ചാൽ നമ്മുടെ ജീവൻ തന്നെ ഇല്ലാതാകും.
അനഘ റെജി
VI B സെന്റ് മേരീസ് എച്ച് എസ് എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ