സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/പിശുക്കൻ. . .

Schoolwiki സംരംഭത്തിൽ നിന്ന്
പിശുക്കൻ. . .

കുറേ വർഷങ്ങൾക്കു മുൻപ് പിശുക്കനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു തന്റെ പക്കലുള്ള സ്വർണ്ണമെല്ലാം അയാൾ ഒരു കുഴി എടുത്ത് അതിൽ സൂക്ഷിച്ചിരുന്നു.എല്ലാ ദിവസവും അയാൾ തോട്ടത്തിൽ പോയി സ്വർണ്ണം പുറത്തെടുത്ത് എണ്ണി തിട്ടപ്പെടുത്തി തിരികെ വെക്കുമായിരുന്നു. എല്ലാ ദിവസവും ഇയാൾ തോട്ടത്തിൽ പോകുന്നത് എന്തിനെന്നറിയാൻ ഒരു കള്ളൻ പിശുക്കന്റെ പിറകെ കൂടി. നടക്കുന്ന കാര്യങ്ങളെല്ലാം ഒളിഞ്ഞിരുന്ന് കണ്ടു. അന്നു രാത്രി തന്നെ കള്ളൻ കുഴിയിൽ നിന്ന് സ്വർണ്ണമെല്ലാം മോഷ്ടിച്ചു. രാവിലെ തോട്ടത്തിൽ വന്ന പിശുക്കൻ തന്റെ സ്വർണ്ണമെല്ലാം മോഷണം പോയതറിഞ്ഞ് വല്ലാതെ വിഷമിച്ചു. സങ്കടം കൊണ്ട് കരയാൻ തുടങ്ങി. ദേഷ്യത്താൽ മുടി മുഴുവൻ പറിച്ചെടുത്തു. ആ സമയം അതു വഴി പോയ ഒരാൾ എന്തിനാണ് വിഷമിക്കുന്നതെന്ന് പിശുക്കനോട് ചോദിച്ചു.
പിശുക്കൻ പറഞ്ഞു :"എന്റെ സ്വർണ്ണം .....എന്റെ സ്വർണ്ണമെല്ലാം മോഷണം പോയി".
"സ്വർണ്ണമോ, അത് ഈ കുഴിയിലോ,എന്തിനാ ഈ കുഴിയിൽ നീ സ്വർണ്ണം സൂക്ഷിച്ചത് നിന്റെ വീട്ടിൽ വയ്ക്കാമായിരുന്നില്ലേ. മാത്രമല്ല അത് വിറ്റ് സാധനങ്ങൾ വാങ്ങാമായിരുന്നില്ലേ.": വഴി പോക്കൻ ചോദിച്ചു.
അയാൾ അലറി: " സാധനങ്ങൾ വാങ്ങുകയോ,ഞാനാ സ്വർണ്ണം തൊട്ടു നോക്കിയിട്ടില്ല. ചിലവാക്കാൻ ആഗ്രഹിച്ചിട്ടില്ല."
ആ വഴി പോക്കൻ ഒരു വലിയ കല്ലെടുത്ത് ആ കുഴിയിലേക്കിട്ടു.എന്നിട്ടു പറഞ്ഞു." ഈ കല്ല് നിന്റെ സ്വർണ്ണമാണെന്ന് വിശ്വസിച്ചാൽ മതി. നിന്റെ സ്വർണ്ണത്തിനും ഈ കല്ലിനും മതിപ്പ് ഒന്നു തന്നെ"
ഗുണപാഠം.. പണം ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. ഉപയോഗിക്കാത്ത പണം തൃണത്തിന് തുല്യമാണ്.

അഭിനവ് . വി
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ