ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/ഈ കോവിഡ്കാലം എന്റെ രീവിതത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലം എന്റെ ജീവിതത്തിൽ

കൊറോണ എന്നൊരു വൈറസിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ജനുവരിയിലാണ്. നിനച്ചിരിക്കാതെ പടർന്നുപിടിച്ച ഈ വൈറസിന് വേണ്ടത്ര ജാഗ്രത കൊടുക്കാത്തത് മൂലം ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശം നടപ്പിലാക്കാൻ പ്രതിരോധ വാക്സിനുകൾ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല ഈ വൈറസിനെ തുരത്താൻ വീട്ടിൽ ഹാൻഡ് സാനി റൈസർ എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുന്നത് ശീലമാക്കി. കൊച്ചു കുട്ടികൾ അടക്കം എല്ലാവരും കൈ കഴുകുന്ന തിന്റെ ശാസ്ത്രീയമായ രീതി പോലും വശമാക്കി.             ഈ അവധിക്കാലത്ത് യാത്രകളും കുടുംബ സംഗമങ്ങളും ക്ഷേത്ര സന്ദർശനങ്ങളും ഒഴിവാക്കി. എന്റെ ഓർമ്മയിൽ ആദ്യമായി എന്റെ അച്ഛനും എന്റെ അമ്മയും എന്റെ അനിയനും 24 മണിക്കൂറും എന്നോടൊപ്പം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. അടുക്കളയിൽ അമ്മയോടൊപ്പം പാചകം ചെയ്തും വീടും പരിസരവും വൃത്തിയാക്കിയും ബോട്ടിൽ ആർട്ട് പാഴ്‌വസ്തുക്കൾ   ഉപയോഗിച്ച് പൂക്കൾ നിർമ്മിച്ചും പൂന്തോട്ടംനിർമ്മിച്ചും വീട്ടിൽ അങ്ങ് കൂടി. പുറത്തുപോയി ഉള്ള കളി ഒഴിവാക്കി ന്യൂസ് കാണുകയും പത്രം വായിക്കുകയും ശീലമാക്കി മീനിന്റെ ലഭ്യതക്കുറവ് മൂലം കൂടുതൽ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൂടാതെ വീട്ടിൽ അനിയനുമായി പഴയ ചില കളികൾ കളിക്കുകയും ഉണ്ടായി കള്ളനും പോലീസും കുട്ടിയും കോലും തുടങ്ങിയവ അതിൽപ്പെടുന്നു.       വാട്സാപ്പിൽ വരുന്ന ഫേക്ക് മെസ്സേജുകൾ ഫോർവേഡ് ചെയ്യാതെ ഡിലീറ്റ് ചെയ്തു. ലോക ഡൗൺ മൂലം എന്റെ വീടിന്റെ മെയിന്റനൻസ് നിർത്തിവെച്ചു. അവധിക്കാലത്തെ ഉല്ലാസയാത്രകൾ ഒഴിവാക്കിയതും അസുഖങ്ങൾ വന്നാൽ ആശുപത്രിയിൽ പോകാൻ സാധിക്കാത്തതും കൂട്ടുകാരെ കാണാൻ സാധിക്കാത്തതും വിഷുവിന് പടക്കം പൊട്ടിക്കാൻ പറ്റാത്തതും ഒഴിച്ച് എന്റെ ജീവിതത്തെ കൊറോണ  സാരമായി ബാധിച്ചില്ല.       ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെ യും ഗവൺമെന്റിന്റെ യും സന്ദർഭോചിതമായ ഇടപെടൽ മൂലം ഒരു പരിധിവരെ കൊറോണ എന്റെ നാട്ടിൽ പടരുന്നത് തടയാനായി ദീപങ്ങൾ തെളിച്ചും കൈയടിച്ചും വീട്ടിലിരുന്ന് സ്വന്തം രക്ഷ പോലും മറന്ന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കാം. 

അനൂജ അഭിലാഷ്
8 ബി ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം