നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
2019 ന്റെ അവസാന മാസങ്ങളിൽ ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ വ്യാപിച്ച കൊറോണ വൈറസ് അവിടെയുള്ള ഒരു പാട് ജനങ്ങളുടെ ജീവൻ അപഹരിച്ചു.ഇന്ന് ഇത് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ മനുഷ്യജീവനുകളെ പാടെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.ഒരുലക്ഷത്തിനു മേലെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. ആ മഹാമാരിയെ മനുഷ്യകുലത്തിന് പിടിച്ചുകെട്ടാൻ കഴിഞ്ഞില്ല. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളവും ഇന്ന് കോവിഡിൻ്റെ ഭീതിയിലാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഒരു മാതൃക കാണിച്ചു കൊടുത്ത സ്ഥലമാണ് നമ്മുടെ കേരളം. മുൻകരുതലുകൾ എപ്പോഴും തുടർന്നു കൊണ്ടിരുന്നാലേ ഈ മഹാമാരിയെ എന്നന്നേക്കുമായി നമ്മുടെ നാട്ടിൽ നിന്നും തുടച്ച് നീക്കാൻ കഴിയുകയുള്ളൂ.കോവിഡ് - 19 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഇതിനെ പിടിച്ചു കെട്ടാൻ നമ്മുടെ സർക്കാരും ,ആരോഗ്യ പ്രവർത്തകരും, പോലീസുകാരും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കുള്ള പ്രചോദനമാകട്ടെ ഈ വിഷുക്കാലം. എല്ലാവർക്കും വിഷു ആശംസകൾ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം