എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പ്രകൃതി എന്ന മായ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന മായ
നാം ചിന്തിക്കുന്നതിനുമപ്പറത്താണ് പ്രകൃതി. മനുഷ്യ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ എല്ലാ ' വസ്തുക്കളും പ്രകൃതിയിൽ സുലഭമാണ്.
      എന്നാൽ ഇത്തരം സുഖഭോഗങ്ങൾ ആസ്വദിച്ച് ജീവിക്കുന്ന മനുഷ്യനിൽ അതjഗ്രഹമാണ്.ഇതിന്റെ തെളിവാണ് തുടർച്ചയായ രണ്ടു വർഷവും നാം അഭമുഖീകരിച്ച പ്രളയം. നോക്കി വളർത്തി ഒടുവിൽ ആഗ്രഹങ്ങൾ സാധിക്കുന്നതിനു വേണ്ടി യുള്ള ഒരു വസ്തു മാത്രമായി കാണുന്നു.അമ്മയായ പ്രകൃതി അങ്ങേയറ്റം വരെ സഹിച്ചു. ഒടുവിൽ കുപിതയായി. ഭൂമി തന്റേത് മാത്രമാണെന്ന് മനുഷ്യർ അവകാശപ്പെടുന്നു .എന്നാൽ ഇന്ന് ആ ചിന്ത തിരുത്തിക്കുറിക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങി മനുഷ്യർ പിടഞ്ഞു വീണിട്ടും പ്രകൃതി ചഞ്ചലപ്പെട്ടില്ല. തികച്ചും ഇന്ന് ഉത്സാഹഭരിണതയാണ്. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്. ഓരോ വസ്തുവിനും അതിന്റേതായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട്. പ്രകൃതി എല്ലാം ക്രിത്യമായി പാലിക്കുന്നു. എന്നാൽ മനുഷ്യരോ തന്റെ അവകാശങ്ങൾക്കു വേണ്ടി മാത്രം ചിന്തിക്കുന്നു. ച്രകൃതിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നാം പാലിക്കുക. ജീവന് അത് അനിവാര്യമാണ്. കുട്ടികളായ നമുക്ക്  ഇതിന് തുടക്കമിടാം .ഒരു തൈ നട്ട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണ മാത്രമുള്ള കേരളത്തെ തിരിച്ചു കൊണ്ടുവരാo. ഒന്നോർക്കുക,പ്രകൃതിക്ക് മനുഷനെ ആവശ്യമില്ല, എന്നാൽ മനുഷ്യന് അത് അനിവാര്യമാണ്...
നക്ഷത്ര എം.നായർ
5A [[|എൻ എസ്

എസ് കെ യു പി സ്കൂൾ കൊട്ടിയൂർ]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം