കൊറോണ എന്നൊരു വ്യധി വന്നു...
മാനവരെല്ലാ൦ ഭീതി പൂണ്ടു...
പ്രാണഭയത്താൽ വിറകൊണ്ടു...
ലോക൦ ഒന്നായി വിറങ്ങലിച്ചു....
കാവലിനായി മാലാഖമാരെത്തി...
ദൈവരൂപ൦ പൂണ്ട മനുഷ്യരെത്തി...
ജാതിയു൦ മതവും മറന്ന്
മാനവരൊന്നിച്ച് പോരാടി...
സഹനത്തിനു മുന്നിൽ..
സ്നേഹത്തിനു മുന്നിൽ..
ത്യാഗത്തിനു മുന്നിൽ..
സേവനത്തിനു മുന്നിൽ..
തോറ്റോടി മഹാമാരി..
മനുഷ്യരൂപ൦ പൂണ്ട ദൈവങ്ങൾ...
മാനവനെ ചിറകിലൊതുക്കിയ മാലാഖമാർ...
തിരിച്ചുപിടിച്ചു ലോകത്തെ
പ്രത്യാശയുടെ കിരണം..
സ്നേഹത്തിൻ്റെ കിരണം..
മാനവതയുടെ കിരണം..
കെടാതെ കാക്കാ൦..
വരും ദിനങ്ങളിൽ കെെപിടിച്ച്...
കൂടെ കൂട്ടാ൦ സഹജീവിയെ...
ഉള്ളു തുറന്നു സ്നേഹിക്കാ൦...
കാവലായി മാറാ൦ ഈ ഭൂവിന്......