ലോക്ക്ഡൗൺ

അമ്മേ, ഇന്നെങ്കിലും പുറത്ത് പോകാൻ പറ്റുമോ? മീനു തിരക്കി." ഒരു രക്ഷയുമില്ല, നീ അവിടെങ്ങാനും പോയി കളിക്ക്" അമ്മ അൽപ്പം ദേഷ്യത്തോടെയാണ് പറഞ്ഞത്.മീനു നേരെ സ്വീകരണമുറിയിലേക്ക് പോയി.ഫിഷ്ടാങ്കിലെ മീനുകൾക്ക് തീറ്റ കൊടുത്തു. അവർ കൂട്ടമായി വന്ന് തീറ്റ കൊത്തി.ഹായ്!എന്തു രസമാ കാണാൻ. അപ്പോൾ നിങ്ങൾ വലിയ കടലിലോ പുഴയിലോ ആയിരുന്നെങ്കിലോ?നീന്താൻ ധാരാളം സ്ഥലം കിട്ടുമായിരുന്നില്ലേ?അപ്പോൾ നിനക്കും ലോക്ക് ഡൗൺ ആണല്ലേ? "ഞങ്ങളുടെ ലോക്ക് ഡൗൺ ഉടൻ തീരും" എന്നാലും നിൻ്റെ ലോക്ക്ഡൗൺ തീരില്ലല്ലോ? കൂട്ടത്തിലെ സുന്ദരിയായ മീനിനോട് മീനു ചോദിച്ചു. മീനിൻ്റെ ചുണ്ടുകൾ അനങ്ങി. കരഞ്ഞതാണോ? അതോ, വഴക്ക് പറഞ്ഞതാണോ? മീനുവിന് മനസ്സിലായില്ല...

റിസാന.എൻ
3 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ