2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍

  2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല.....................................................................................................................

. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ, ഡി എച്ച് എം ശ്രീമതി ലത ടീച്ചർ, പ്രിൻസിപ്പൽ ശ്രീ ജയരാമൻ സാർ, പി ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൾ നേർന്നു. സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു.

. വിജയോത്സവം

പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത്. എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ. 2017-18 വർഷത്തിൽ 10ാം- തരത്തിൽ 11 വിദ്യാർത്ഥികൾക്കും +2-ൽ8 വിദ്യാർത്ഥികൾക്കും സമ്പൂർണ എ പ്ലസ്സ് ലഭിച്ചു. ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ, അഭയ് കൃഷ്ണ, അനുശ്രീ എന്നിവരെയും, എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ, രോഹിണി, വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .

 
മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ

. ക്ലബ്ബ് പ്രവർത്തനങ്ങൾ

2018- 2019 അധ്യായന വർ‍ഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിലായി നടന്നു.

. സയൻസ് ക്ലബ്ബ്

 

സയൻസ് ക്ലബ് ഉദ്ഘാടനം 2018 ജൂലൈ 4 ന് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായ ശ്രീ. കെ. പി. മുരളിധരൻ മാസ്റ്റർ നിർവഹിച്ചു. ശാസ്ത്രം എങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താമെന്ന് വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു.
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന ക്വിസ്, ചാന്ദ്രദിനക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് സ്റ്റെലറിയം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചു കൊടുത്തു.

. സോഷ്യൽക്ലബ്ബ്

സോഷ്യൽ ക്ലബ് ഉദ്ഘാടനം ജൂലൈ 5 ന് പ്രധാന അധ്യാപിക ശ്രീമതി ജുുബൈരിയ ടീച്ചർ നിർവഹിച്ചു.

ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളചരിത്രവുമായി ബന്ധപ്പെട്ട ക്വിസ്, യുദ്ധവിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.  

. വിദ്യാരംഗം കലാസാഹിത്യവേദി

ഈ വർഷത്തെ വിദ്യാരംഗം കലാസാഹ്യത്യവേദി പ്രവത്തനങ്ങൾ ജൂലൈ 5 ന് കലാമണ്ഡലം ശ്രീ. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു.

 

അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ, അനുശ്രീ എന്നിവർ പങ്കെടുത്തു. അക്സ കവിതാലാപനം നടത്തുകയും അനുശ്രീ കഥാരചനാനുഭവം പങ്കുുവയ്ക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർദിനക്വിസ് സംഘടിപ്പിച്ചു. കവിതാലാപന മത്സരവും നടത്തി.

. മാത്‌സ് ക്ലബ്ബ്

 

ഈ വർ‍ഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 ന് എച്ച് .എം ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . ശ്രീമതി സുധ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. എച്ച്. എം. ലത ടീച്ചർ സ്വാഗതവും സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു.

ക്ലബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആഘോഷിച്ചു.

ജ്യോമെട്രിക്ക് ചാർട്ട് പരിചയപ്പെടുത്തുന്നതിനായി ക്ലബ് ഒരു ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.

 

. ഐ.ടി ക്ലബ്ബ്

ഈ വർഷത്തെ ഐ ടി ക്ലബ്ബിന്റെ പ്രവർത്തനോൽഘാടനം29-06-2018 ന് എച്ച്.എം ജുബൈരിയ ടീച്ചർ നിർവഹിച്ചു

. എനർജി ക്ലബ്ബ്

എനർജി ക്ലബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു.

. ഇംഗ്ലീഷ് ക്ലബ്ബ്

 

2018-19 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ പി എം നിർവഹിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ആക്ഷൻ സോങ്, ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കമന്ററി, സ്പീച്ച് എന്നിവയുമുണ്ടായിരുന്നു. പൈപ്പർ ,എക്കോ ലവ് തുടങ്ങിയ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ  മോർണിംഗ് അസംബ്ലി, ന്യൂസ് റീഡിങ് , thought for the day, ചുമർപത്രിക തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഇംഗ്ലീഷ്  ഭാഷ നൈപുണി വളർത്തുന്നതിനാവശ്യമായ  മാർഗരേഖകൾ ചർച്ച ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത പ്രോഗ്രാമിന് വിദ്യാർഥിനിയ്യായ സുരയ്യ ഫാത്തിമ്മ ഔപചാരിക നന്ദി പറഞ്ഞു.

. സംസ്‌കൃതം ക്ലബ്ബ്

സംസ്‌കൃതം ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു.

കഴിഞ്ഞ വർഷത്തെ സംസ്‌കൃത സ്‌കോളർഷിപ്പ് നേ‌ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.

. ലഹരിവിരുദ്ധദിനാചരണം

ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ശാലോം ഗ്രൂപ്പിന്റെ ലഹരി വിരുദ്ധ ക്ലാസും അതിനു ശേഷം അതിനോടനുബന്ധിച്ച ഒരു നാടകവും അരങ്ങേറി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനമത്സരവും നടത്തി

 
 



. സ്വാതന്ത്യദിനാഘോഷം

72-ാം മത് സ്വാതന്ത്ര്യദിനം വിപുലമായിത്തന്നെ  സ്കൂളിൽ ആഘോഷിച്ചു .പതാക ഉയർത്തൽ ,പതാകഗാനം ആലപിക്കൽ,കുട്ടികളുടെ പ്രസംഗപരിപാടികൾ എന്നിവ നടന്നു

 

72-ാം മത് സ്വാതന്ത്ര്യദിനം പ്രമാണിച്ച്സ്വാതന്ത്ര്യദിന പതിപ്പ് പുറത്തിറക്കി

 

. നേട്ടങ്ങൾ

  • 2018-19 പറളി സബ് ജില്ലാ സുബ്രതോ കപ്പ് സബ്-ജൂനിയർ വിഭാഗത്തിലും ,ജൂനിയർ വിഭാഗത്തിലും മുണ്ടൂർ എച്ച് എസ് എസ് ടീം
 
സുബ്രതോ കപ്പ് വിജയികൾ
  • ‍ജി.വി രാജ സ്പോർട്സ് അവാർഡ് സിജിൻ മാസ്റ്റർക്ക്
  • എൻ എസ് എസ് ബെസ്റ്റ് കോ ഓർഡിനേറ്റർ അവാർഡ് പ്രമോദ് ചന്ദ്രൻ മാസ്റ്റർക്ക്