മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ രോദനം

സമയം രാവിലെ 10 മണിയായി. അച്ഛൻ രാവിലത്തെ വാർത്ത വച്ചു കഴിഞ്ഞു. ടി.വി വച്ചിരിക്കുന്ന മുറിയിലെ കട്ടിലിൽ ഞാൻ കയറി ഇരുന്നു. "മര്യാദക്ക് ഇരുന്നു ടി.വി കാണൂ. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ"അച്ഛൻ പറഞ്ഞു. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ടി.വിയിലേക്കു വായും പൊളിച്ചു നോക്കിയിരുന്നു. ടി.വിയിലെ പ്രധാനപ്പെട്ട ന്യൂസ്‌ ഹെഡ് ലൈൻ വായിച്ചു കൊണ്ടിരുന്നു. എല്ലാം കൊറോണ എന്ന രോഗത്തെ കുറിച്ച് ആയിരുന്നു. ആ ന്യൂസ്‌ കേട്ടു കൊണ്ടാണോ എന്ന് എനിക്കറിയില്ല അദ്ഭുതം! ടി.വിയിലെ കൊറോണ എന്നോട് സംസാരിക്കുന്നതായി എനിക്ക് തോന്നി. ഞാൻ വിചാരിച്ചു അത് സ്വപ്നം ആണെന്ന്. എന്നാൽ അത് സ്വപ്നം അല്ലായിരുന്നു. കൊറോണ എന്നെ തന്നെ നോക്കുന്നത് യാഥാർഥ്യം ആയിരുന്നു. എന്നെ തന്നെ ആണോ അത് നോക്കുന്നത് എന്നറിയാൻ ഞാൻ ടിവിയുടെ മുന്നിലേക്ക് ഒന്ന് സ്ഥലം മാറി നോക്കിയപ്പോൾ അച്ഛൻറെ ശകാരം.ടിവിയുടെ മുൻപിൽ നിന്ന് മാറി നിൽക്കാൻ അച്ഛൻ പറഞ്ഞു.

ഞാൻ നേരത്തെ ഇരുന്ന സ്ഥാനത്തേക്ക് പോയിരുന്നു. അതു സ്വപ്നം അല്ല. എന്നോട് തന്നെ സംസാരിക്കുകയാണ്. അത് എന്നോട് ഇങ്ങനെ പറഞ്ഞു. "എൻറെ പേര് കൊറോണ എന്നല്ല. എൻറെ ഈ രൂപത്തിന് നിങ്ങൾ തന്ന പേരാണ് കൊറോണ.സഹനശക്തിയുടെ ഏറ്റവും വലിയ രൂപം നൽകിയാണ് ദൈവം നിങ്ങളുടെ മുന്നിലേക്ക് എന്നെ അയച്ചത്. എന്നാൽ നിങ്ങളുടെ മുന്നിൽ ഞാനും തോറ്റു. ഇനിയും ഇത് തുടർന്നാൽ നിങ്ങളുടെ ഇടയിൽ എനിക്ക് ജീവിക്കാൻ ആവില്ല.

ഞാൻ ആകാംഷയോടെ ആ വാക്കുകൾ ശ്രദ്ധിച്ചു. എന്നെ തണുപ്പിച്ചും കുളിർപ്പിച്ചും ഇരുന്ന പുഴകളും നദികളും എല്ലാം വിഷമയം ആക്കി. നിങ്ങൾ സൃഷ്‌ടിച്ച അസംസ്‌കൃത വസ്തുക്കളുടെ മുന്നിൽ എനിക്ക് ഒരു സ്ഥാനവും തന്നില്ല. പെറ്റമ്മ ആണെന്ന് ഓർത്തില്ല. നിങ്ങൾ എൻറെ കൈകൾ ആകുന്ന മലകളും കുന്നുകളും എല്ലാം നിഷ്കരുണം തകർത്തു. എൻറെ മനോഹരമായ വയലുകൾ എന്നെ കൊണ്ട് തന്നെ മൂടി "നിസ്സഹായതയോടെ അത് പറഞ്ഞു.

"എനിക്ക് ഇനി മറ്റൊരു വഴിയും ഇല്ല. ഇത് ഒരു പ്രതികാരം അല്ല. എനിക്ക് അതിനു കഴിയുമോ? നിസ്സഹായായ ഒരു അമ്മയുടെ അതിജീവനം ആണിത്".പ്രകൃതി തേങ്ങി. ആ തേങ്ങലിനിടയിൽ എൻറെ കവിളിലൂടെയും കണ്ണീർ ഒഴുകി. പെട്ടെന്ന് ഞാൻ ഞെട്ടി. ടി.വിയിലേക്ക് നോക്കിയപ്പോൾ പഴയ ന്യൂസ്‌ മാത്രം. മറ്റൊന്നും കാണാനില്ല. എന്തായാലും ഒന്ന് അറിയാം. സ്വപ്നം അല്ല. അവസാനം ഒന്ന് മനസിലായി....അത് ഒരു മഹാമാരിയുടെയും ശബ്ദം അല്ല....... പ്രകൃതിയുടെ തന്നെ സ്വരമായിരുന്നു.....

അപർണ അനീഷ്
4 ഡി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ