ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/എന്റെ ആപ്പിൾ മരം
എന്റെ ആപ്പിൾ മരം
ഒരിടത്തൊരു ആപ്പിൾ മരം ഉണ്ടായിരുന്നു .എല്ലാ ദിവസവും ഒരു ചെറിയ കുട്ടി അവിടെ വരുമായിരുന്നു .അവൻ അതിനുചുറ്റും ഓടി കളിക്കുകയും ആപ്പിൾ മരത്തിൽ കയറി ആപ്പിൾ പറിച്ചുതിന്നുകയും ചെയ്യുമായിരുന്നു .ആ മരത്തിന്റെ തണലിലായിരുന്നു അവൻ വിശ്രമിച്ചിരുന്നത് .അവന് ആപ്പിൾ മരത്തേയും മരത്തിനവനേയും വളരെ ഇഷ്ടമായിരുന്നു .അങ്ങനെ കാലം കടന്നുപോയിക്കൊണ്ടിരുന്നു .ആ കുട്ടി വളർന്നു .അവൻ മരത്തിന്റെ അരികിലേക്ക് വരാതായി. വളരെ നാളുകൾക്കു ശേഷം അവൻ വന്നു. പക്ഷെ അവൻ ദുഃഖിതനായാണ് കാണപ്പെട്ടത്. കുട്ടിയെ മരം അരികിലേക്ക് വിളിച്ചു. "എന്റെ അടുത്ത് നിന്ന് കളിക്കൂ "... കുട്ടി പറഞ്ഞു.,ഞാൻ ഇപ്പോൾ വലുതായിരിക്കുന്നു. കളിക്കുന്ന പ്രായം കഴിഞ്ഞു. എനിക്ക് ഇപ്പോൾ ഒരു സൈക്കിൾ വേണം. അത് വാങ്ങാൻ എന്റെ കൈയിൽ പണമില്ല. മരം പറഞ്ഞു, "ആപ്പിൾ പറിച്ച് ചന്തയിൽ കൊണ്ടുപോയി വിറ്റാൽ നിനക്ക് സൈക്കിൾ വാങ്ങാനുള്ള പണം കിട്ടും. അവൻ സന്തോഷത്തോടെ ആപ്പിൾ പറിച്ച് ചന്തയിലേക്ക് മടങ്ങി പോയി. പിന്നീട് അവൻ അങ്ങോട്ട് വന്നില്ല. ആപ്പിൾ മരം വളരെ ദുഃഖിതനായി. ഒരു ദിവസം അവൻ വീണ്ടും വന്നു. മരത്തിന് സന്തോഷമായി. "വരൂ എന്റെ കൂടെ കളിക്കൂ." മരം പറഞ്ഞു. "എനിക്ക് കളിക്കാൻ സമയമില്ല." കുടുംബത്തിനുവേണ്ടി ധാരാളം ജോലി ചെയ്യണം. ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് വേണം. നിനക്കെന്നെ സഹായിക്കാൻ പറ്റുമോ ? എന്ന് അവൻ ചോദിച്ചു.ഇതു കേട്ട് സങ്കടംവന്ന മരം പറഞ്ഞു. "എന്റെ തടി മുറിച്ചു വീടുണ്ടാക്കിക്കോളു." അങ്ങനെ മരത്തിന്റെ തടിമുറിച്ച് അവൻ വീടുപണിതു. അവന്റെ സന്തോഷംകണ്ട് മരത്തിനും സന്തോഷമായി. പിന്നീട് അവൻ മടങ്ങി വന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരു മഴക്കാലത്ത് അവൻ മടങ്ങി വന്നു. ഒരു വൃദ്ധനായി. "ക്ഷമിക്കണം ഇനി എന്റെ കൈയിൽ നിനക്ക് തരാൻ ഇനി ഒന്നുമില്ല. "-മരം പറഞ്ഞു. ഞാൻ വൃദ്ധനായി ഇനി എനിക്ക് ഒന്നും വേണ്ട. വിശ്രമിക്കാൻ ഒരിടം മാത്രം മതി."മരം പറഞ്ഞു.-"എന്റെ വേരുകൾക്കടിയിൽ വിശ്രമിക്കൂ." ആപ്പിൾ മരം സന്തോഷമംക്കൊണ്ടു കരഞ്ഞു. ഗുണപാഠം:- "ആപ്പിൾ മരമാണ് നമ്മുടെമാതാപിതാക്കൾ. എന്തുകാര്യമാകട്ടെ അവർ നമ്മോടൊപ്പം എന്നുമുണ്ടാകും. എല്ലാം നമ്മുടെസന്തോഷത്തിനു വേണ്ടി മാത്രമാണ്.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ