ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന കോവിഡ്-19 ലോകരാജ്യങ്ങളെ വിഴുങ്ങുവാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെ ആയി.ഒാരോ രാജ്യങ്ങളെയായി കൊറോണ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.രാജ്യങ്ങളുടെ അടിത്തറവരെ ഈ മഹാമാരി പൊളിച്ചടുക്കുകയാണ്.ആദ്യമൊക്കെ ഇവയെ അധികം ശ്രദ്ധിച്ചില്ലെങ്കിലും ഒരുപാടുപേരെ മരണത്തിലേക്ക് നയിച്ചപ്പോഴാണ് രോഗത്തിന്റെ ഭീകരത തിരിച്ചറി‍ഞ്ഞത്.ഈ രോഗത്തിന്റെ തീവ്രത തിരിച്ചറിയുവാൻ ഏറെ വൈകിപ്പോയതിനാൽ തന്നെ ഇവ പടർന്നു പിടിച്ചു കഴിഞ്ഞിരുന്നു.

ചൈനയിലെ 'വുഹാൻ 'എന്ന പട്ടണത്തിലാണ് ഇതിന്റെ ഉത്ഭകേന്ദ്രം,വുഹാനിൽ സ്ഥിതി ഗുരുതരമായി തീർന്നു.ആളൊഴിഞ്ഞനഗരങ്ങൾ,ഹോട്ടലുകൾ,ക്ലബുകൾ തിരക്കേറിയ നഗരം നിശ്ചലമായി തീർന്നു. വുഹാനിലെ ജനങ്ങൾ ചൈനയിലെ മറ്റു നഗരങ്ങളിലേക്ക് പാലായനം ചെയ്യുവാൻ തുടങ്ങി.അവർ സഞ്ചരിച്ച വാഹനങ്ങളിലെ ഒരാൾക്ക് കൊറോണ ഉണ്ടെങ്കിൽ മറ്റുള്ള യാത്രക്കാരേയും അത് ബാധിക്കും.അവർ എത്തിചേരുന്ന സ്ഥലങ്ങളിലും രോഗവ്യാപനം തുടങ്ങി,അതോടെ മരണനിരക്കും കൂടി വന്നു.കൂടാതെ മറ്റു രാജ്യങ്ങളിൽ പോയവർ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് തിരിച്ചു വരാൻ തുടങ്ങി.ഈ വന്നവരെ ഒരു തരത്തിലുള്ള പരിശോധനയ്ക്കും വിധേയമാക്കാതെ വീടുകളിലേക്കയച്ചു. വന്നവരിൽ അധികം പേരും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.അങ്ങനെ ഒരാളിൽ നിന്നും ആയിരങ്ങളിലേക്ക് രോഗം ബാധിച്ചു തുടങ്ങി.

ഇന്ന് കോവിഡ് 19 എന്ന ഈ മഹാമാരി ലോകം മുഴുവൻ വളരെ വേഗം വ്യാപിക്കുകയാണ്.പല രാജ്യങ്ങളിലും ഈ രോഗം നിയന്ത്രണാതീതമായി മരണം വിതയ്ക്കുകയാണ്.എന്നാൽ 'ഇന്ത്യ' എന്ന നമ്മുടെ രാജ്യം കൊറോണ എന്ന മഹാമാരിയെ തടഞ്ഞു നിർത്താൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു കഴിഞ്ഞു. ഡോക്ട‍മാ‍ർ ,നഴ്സുമാ‍ർ,നിയമപാലകർ തൂടങ്ങി നിരവധിപേർ ഒറ്റകെട്ടായി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുവാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. മുൻകരുതലായി മൂഖാവരണം ,സാനിറ്റൈസർ മൂതലായവ ഉപയോഗിക്കാൻ തുടങ്ങി.ജനങ്ങളെ വ്യക്തി ശുചിത്വത്തെ കുറിച്ച് ബോധവാൻമാരാക്കി.മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന ഇന്ത്യക്കാരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കി മാത്രമേ വീടുകളിലേക്ക് അയയ്ക്കാവു എന്ന് തീരുമാനിച്ചു.ഇന്ത്യയിലെ 130 കോടി ജനങ്ങളും സർക്കാരിന്റെ നിർദ്ദേശങ്ങൾകൊപ്പം നിന്നുകൊണ്ട് കൊറോണയെ ഇന്ത്യയിൽ നിന്നും തുരത്തുവാനുള്ള പ്രവ‍ത്തനങ്ങൾ ആരംഭിച്ചു.

ലോകത്ത് ഈ രോഗം ബാധിച്ച് ലക്ഷകണക്കിനാളുകൾ മരിച്ചുകൊണ്ടിരുക്കുകയാണ്.എന്നാൽ ഇന്ത്യയിൽ ഇത് നിയന്ത്രണ വിധേയമാണ് എന്നത് നമുക്ക് അല്പം ആശ്വാസം തരുന്നു.ഇപ്പോൾ ലോക രാഷ്ട്രങ്ങൾ മുഴുവൻ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപച്ചിരിക്കുകയാണ്.നഗരങ്ങളും പട്ടണങ്ങളും ജനശൂന്യമായിരിക്കുകയാണ്.പല ആഘോഷങ്ങളും ചടങ്ങുകളും മാറ്റിവച്ചിരിക്കുന്നു.അമേരിക്ക,കൊറിയ,ഇറാൻ, ഇറ്റലി,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മരണം വ‍ർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഈരോഗത്തെ ആളുകൾ 'മഹാമാരി 'എന്നു വിളിക്കുവാൻ തുടങ്ങി.ലോകം മുഴുവൻ ഈ രോഗത്തിന്റെ മറുമരുന്നിനും ശമനത്തിനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.

സാനിക വി
8 B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം