കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ചിക്കുവും കുക്കുവും..
ചിക്കുവും കുക്കുവും..
ഒരിടത്ത് ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.അവർ സുഹൃത്തുക്കളായിരുന്നു.ചിക്കു കുക്കു എന്നായിരുന്നു അവരുടെ പേര്. അവർ എപ്പോഴും മൈതാനത്ത് പോയി കളിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം നാടെങ്ങും ഒരു മഹാമാരി പടർന്നു പിടിച്ചു അങ്ങനെ ഇവരുടെ ഗ്രാമത്തിലും ആ മഹാമാരി പടർന്നു പിടിച്ചു... ഗ്രാമവാസികളാകെ ഭയന്നു.. ഈ രോഗത്തെ ചെറുത്തു നിൽക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി .... ചിക്കു നല്ല കുട്ടിയായിരുന്നു ആരോഗ്യ പ്രർത്തകർ പറഞ്ഞ നിർദ്ദേശങ്ങൾ അനുസരിച്ചു അവൻ വീടിന് പുറത്തേക്കിറങ്ങിയില്ല എന്നാൽ കുക്കു ഇതൊന്നും ചെവിക്കൊണ്ടില്ല കുക്കു പുറത്തിറങ്ങുകയും പോയി വന്നാൽ കൈ കഴുകുകയും ആരും പറയുന്നത് അനുസരിക്കുകയോ ചെയ്തില്ല അങ്ങനെ കുക്കു കളിച്ചു രസിച്ചു നടന്നു അങ്ങനെ ഒരു ദിവസം കുക്കു ചിക്കു വിൻ്റെ വീട്ടിലെത്തി ചിക്കു പറഞ്ഞു" കുക്കൂ ഇങ്ങനെ പുറത്തിറങ്ങി നടക്കരുത്.. ആളുകളുടെ സമ്പർക്കം വഴിയാണ് ഈ രോഗം പകരുന്നത് അതിനാൽ നമ്മൾ വൃത്തിയായിരിക്കുകയും പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം എന്നാൽ മാത്രമേ നമുക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളൂ". "നിന്നെ പോലെ എനിക്ക് പേടിയില്ല".. എന്നു പറഞ്ഞ് കുക്കു തിരിച്ചുപോയി ഒരു ദിവസം രാവിലെ കുക്കുവിന്പനിയും ക്ഷീണവും തോന്നി.ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി.. കുക്കുവിന് കൊറോണ രോഗം സ്ഥിരീകരിച്ചു.. അതിന് ശേഷം അവന് എല്ലാവരും പറഞ്ഞതിൻ്റെ ഗൗരവം മനസ്സിലായി ചിക്കു പറഞ്ഞതെല്ലാം അപ്പോൾ അവൻ ഓർത്തു.. കുറച്ചു ദിവസങ്ങൾക്കു ശേഷം കുക്കു വിൻ്റെ രോഗം മാറുകയും കുക്കു നല്ല കുട്ടിയായി തീരുകയും ചെയ്തു.. " ശുചിത്വം നമ്മുടെ വീടിനെയും നാടിനെയും എല്ലാ രോഗങ്ങളിൽ നിന്നും രക്ഷിക്കും..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ