ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/മാറണം നാം

Schoolwiki സംരംഭത്തിൽ നിന്ന്
മാറണം നാം

പ്രകൃതിദുരന്തങ്ങളും രോഗങ്ങളും, പലതരം ദുരന്തങ്ങളും നമ്മുടെ ഈ ലോകത്ത് വന്നു. ഇതിനെല്ലാം കാരണം മനുഷ്യന്റെ നീചമായ പ്രവർത്തികളാണ്. ഇത്തരം ദുരിതങ്ങളും രോഗങ്ങളും മൂലം കുറെയധികം പേർ മരണത്തിനു മുന്നിൽ കീഴടങ്ങി .എന്നിട്ടും മനുഷ്യൻ അടങ്ങിയില്ല. തന്റെ നീചമായ പ്രവർത്തികൾ പണത്തിനു വേണ്ടി തുടർന്നുകൊണ്ടേയിരുന്നു.ജാതിയുടെയും,മതത്തിന്റെയും , രാഷ്ട്രീയത്തിന്റെയു, പേരിൽ തർക്കിക്കുകയും , കൊലപ്പെടുത്തുകയും തുടങ്ങി പലതരം ദയനീയ പ്രവർത്തികൾ ചെയ്തുകൊണ്ടേയിരുന്നു .വീടും നാടും മറന്ന് പണത്തിനായി മനുഷ്യൻ അന്യ നാട്ടിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. പണത്തിനായി മറ്റുള്ളവരെ അപകടപ്പെടുത്തുകയും കൊലപ്പെടുത്തുകയും തുടർന്നു പണത്തിൽ നിന്ന് സന്തോഷം കണ്ടെത്തി. വീട്ടിൽ അരനിമിഷം ഇരിക്കാതെ, കുടുംബത്തിലെ മറ്റുള്ളവരോട് സംസാരിക്കാതെ, ഈ സന്തോഷം പങ്കിടാതെ, പണം സമ്പാദിക്കാൻ ഇറങ്ങിത്തിരിച്ചു കൊണ്ടേയിരുന്നു. പണത്തിനുവേണ്ടി മനുഷ്യൻ കയറാത്ത മലകളും, കുന്നുകളും, ഒന്നും ഇല്ലെന്ന് വേണേൽ പറയാം. തിരക്കുകൾ ഒഴിയാതെ രാവെന്നോ, പകലെന്നോ, ഇല്ലാതെ ഓടിക്കൊണ്ടിരുന്നു. ആളൊഴിയാത്ത റോഡുകൾ ,കടകൾ, വഴിയോരങ്ങൾ, വാഹനങ്ങളും, പുക പടലങ്ങളും ഒഴിയാത്ത റോഡുകൾ. ഇതിനെല്ലാമൊരു അറുതിവരുത്താൻ കൊറോണ, അഥവാ കോവിഡ് 19 എന്ന മഹാമാരി ഭൂമിയിൽ ഉടലെടുത്തു. ഒരു തീക്കനൽ ആളിക്കത്തുന്നത് പോലെ കൊറോണ വൈറസ് ലോകമാകെ ആളി കത്തി കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യർ മരണത്തിന് മുന്നിൽ കീഴടങ്ങി. വീട്ടിൽ ഇരിക്കാത്ത മനുഷ്യനെ കൊറോണ എന്ന മഹാമാരി വീട്ടിലിരിത്തിപ്പിച്ചു . റോഡുകൾ വിജനമാക്കി, തിരക്കുകൾ ഒഴിവാക്കി, മനുഷ്യൻ അന്നുവരെ സമ്പാദിച്ച പണത്തിനു പോലും കൊറോണ വയറസിനെ തടഞ്ഞുനിർത്താൻ സാധിച്ചില്ല. എന്തിന് വലിയ സമ്പന്ന രാഷ്ട്രങ്ങൾ പോലും അതിനുമുന്നിൽ അടിയറവ് വീണു. പുറത്തെ സ്ഥലങ്ങളിലും, പണത്തിലും, മാത്രമല്ല സ്നേഹവും, സന്തോഷവും തൻറെ സ്വന്തം വീട്ടിലും ഉണ്ട് സ്നേഹവും സന്തോഷവും എന്ന് കൊറോണ വൈറസ് മനുഷ്യ ജീവിക്ക് കാട്ടിക്കൊടുത്തു. മനുഷ്യൻറെ അഹങ്കാരവും, ആർത്തിയും എന്നവസാനിക്കുന്നുവോ അന്നുവരെ കൊറോണ വയറസിനെ പോലെയുള്ള മഹാമാരിയെ നാം നേരിടേണ്ടിവരും.അതിനൊരു അവസരം ഒരുക്കാതെ പുതിയൊരു ലോകം സൃഷ്ടിക്കാം സ്നേഹവും സന്തോഷവും ഉള്ള ലോകം. കൊറോണ വയറസ് തുടർന്നുള്ള ജീവിതത്തിൽ ഒരു പാഠമാകും എന്ന പ്രതീക്ഷയോടെ, പ്രാർത്ഥിക്കാം അതിജീവിക്കാം നല്ലൊരു നാളേക്കായ് ....

പി എസ് ജിനുദാസ്
9 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം