ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
ലോക ജനതയെ ആകെ പരിഭ്രാന്തിയിൽ എത്തിക്കുകയാണ് കൊറോണ19 വൈറസ് . ചൈനയിൽ നിന്നു തുടങ്ങി എല്ലാ രാജ്യങ്ങളെയും കൊറോണ വൈറസ് പിടിമുറുക്കുകയാണ്. ഇതിനോടകം 1.47 ലക്ഷം ജീവൻ കവർന്നു കഴിഞ്ഞു. ഇതിൻ്റെ ഒരു പ്രത്യേകത ഇതിന് ഒരു പ്രതിരോധ വാക്സിൻ ഇല്ല എന്നതാണ് .ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. രോഗവാഹകരായ മനുഷ്യർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കുവരുന്ന ജലകണികകളിൽ ഈ വൈറസ് അടങ്ങിയിരിക്കുന്നു. ഈ വൈറസിനെതിരെ നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വം പാലിച്ചും പരിസര ശുചിത്വം പാലിച്ചും പോരാടിക്കൊണ്ടിരിക്കയാണ്. ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലും ഈ കൊറോണാ വൈറസ് കടന്നു വന്നിരിക്കുന്നു. വൈറസ് സാമൂഹ്യവ്യാപനം നടക്കാതിരിക്കാൻ സർക്കാർ ലോക്ക് സൗൺ ഏർപ്പെടുത്തിയത് വൈറസ് പകരുന്നത് തടയുന്നതിന് വലിയ തടസ്സം തന്നെയായിരുന്നു. എന്നിരുന്നാലും നമ്മളോരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ് .കൈകൾ ഇടക്കിടെ കഴുകണം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും തൂവാല കൊണ്ട് മറച്ചു പിടിക്കുക ,കണ്ണിലും മുക്കിലും അനാവശ്യമായി കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക വ്യക്തിഗത അകലം പാലിക്കുക .അത്യാവശ്യകാര്യങ്ങൾക്കു മാത്രം വീട്ടിൽ നിന്ന് പുറത്തു പോകുക വ്യക്തിശുചിത്വത്തിനൊപ്പം തന്നെ നമ്മൾ പരിസരശുചിത്വവും നടത്തണം . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ വലിച്ചെറിയരുത് . പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുത്, കുടിവെള്ള സ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കുക. കൂടാതെ പ്രധാനമായും നമ്മൾ ഈ കൊറോണാ കാലത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്ലൗസ്, മാസക് എന്നിവ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാതിരിക്കുക . വളരെ ഏറെ വിഷമഘട്ടങ്ങൾ തരണം ചെയ്താണ് നമ്മുടെ കൊച്ചു കേരളം ഇന്ന് മുന്നോട്ടുപോകുന്നത. നമ്മളെ സഹായിച്ച സർക്കാർ ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, പോലീസ് ഉദ്യോഗസ്ഥർ ,കുടുംബശ്രീ കൂട്ടായ്മ എല്ലാവരെയും ഈ നിമിഷം ഓർക്കുകയാണ് നമ്മുടെ കൊച്ചുകേരളത്തിൽ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ തിരഞ്ഞെടുത്ത മാർഗ്ഗങ്ങൾ ആരോഗ്യ തദ്ദേശ സ്വയംഭരണ ആഭ്യന്തര വകുപ്പുകൾ പ്രത്യേക അഭിനന്ദനം നേടിയതും അഭിമാനത്തോടെ ഓർക്കുന്നു. ഒപ്പം തന്നെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും നമ്മൾ വരും ദിവസങ്ങളിലും ഒരു ജീവിത ശൈലി പോലെ തുടരേണ്ടതാണ്. അങ്ങനെ തുടർന്നാൽ ഒരു വൈറസിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല. ഓർക്കുക ഭയമല്ല ,ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം