കോവിഡ് 19 എന്ന രോഗമെത്തി
ചൈനയിൽ നിന്നല്ലോ എത്തിയത്
വുഹാനിലാകെ പടർന്നുപിടിച്ചു
അമേരിക്കയും ഇറാനും അപ്പാടെ വിഴുങ്ങി
കൊറോണ അങ്ങനെ വിലസുന്ന നേരത്ത് ഇന്ത്യക്ക് നേരെയും നോട്ടമിട്ടു
കൊറോണ വന്നതറിഞ്ഞപ്പോൾ തന്നെ
നമ്മുടെ രാജ്യം ജാഗ്രതരായി
ആളുകളാരും പുറത്തിറങ്ങീല്ല
കടകളൊന്നും തുറന്നതുമില്ല
ഭീതിയല്ല വേണ്ടേ ജാഗ്രതായാണ്
ഒറ്റകെട്ടായി നമ്മൾ നേരിടേണം
കൈകൾ നന്നായി കഴുകിടേണം
വായും മൂക്കും മറച്ചിടേണം
അകലം നമ്മൾ പാലിക്കേണം
ആൾകൂട്ടം നമ്മൾ ഒഴിവാക്കേണം
ശുചിത്വം എപ്പോഴും പാലിക്കേണം
നിയമം നമ്മൾ പാലിക്കേണം
യാത്രകൾ എല്ലാം ഒഴിവാക്കേണം
ഓടിച്ചുവിടാം കൊറോണയെ
പ്രതിരോധമല്ലോ ഒറ്റ മാർഗം
കൊറോണയെ നമ്മൾ അതിജീവിക്കും