ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

 

ഷഹാന എസ്
9 B ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത