കൊറോണ വന്നപ്പോൾ
നാടുമുഴുവൻ ഭീതിയിലായല്ലോ
കൊറോണ വന്നപ്പോൾ
വായ മുഴുവൻ മാസ്ക്കിലായല്ലോ
കൊറോണ വന്നപ്പോൾ
കൈകൾ മുഴുവൻ വൃത്തിയായല്ലോ
കൊറോണ വന്നപ്പോൾ
ജനങ്ങളെല്ലാം വീട്ടിലായല്ലോ
കൊറോണ വന്നപ്പോൾ
പനിയും ചുമയും പേടിയായല്ലോ
കൊറോണ വന്നപ്പോൾ
നാടു മുഴുവൻ ജാഗ്രതയായല്ലോ
ഈ കൊറോണക്കാലത്ത്
കേരളം മാതൃകയായല്ലോ
കേരളം മാതൃകയായല്ലോ.