ശുചിത്വമെന്നൊരു മന്ത്രം
അതു ജപിച്ചാൽ ആരോഗ്യം.
ജീവൻ കാക്കും മന്ത്രമിത്.
കൊറോണ തുരത്തും മന്ത്രമിത്.
കൈകൾ കഴുകാം സോപ്പിട്ട്,
അധികം വെള്ളം കളയരുതേ.
അവിടേം ഇവിടേം തുപ്പും ശീലം
ഇനി നമ്മുക്കു മാറ്റേണം.
കൂട്ടായ് കൂട്ടാം തൂവാല,
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും,
രോഗാണുക്കൾ പടരാതെ,
വായും മൂക്കും പൊത്തീടാം.
സർക്കാർ നൽകും നിർദ്ദേശങ്ങൾ,
എന്നും നന്നായ് പാലിക്കാം.
ഭയമല്ലല്ലോ,ജാഗ്രതയല്ലേ നമ്മുക്കേവർക്കും ആവശ്യം.