വിദ്യാലയത്തിൽ കട്ടികളുടെ സർഗാത്മകതകൾ വിപുലപ്പെടുത്തുവാൻ ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. കലാരംഗത്ത് മികച്ച സംഭാവനകൾ നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ആർട്ട് ക്ലബ് രൂപീകരിച്ച് അതിൻ്റെ പിന്നിൽ ചിത്രകല, സംഗീതം, നൃത്തം, അഭിനയം എന്നീ മേഖലകളിൽ കുട്ടികൾ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നു. ചിത്രകലാധ്യാപകൻ എം.അബ്ദുൽ റഷീദ് മാസ്റ്ററാണ് അതിന് നേതൃത്വം കൊടുക്കുന്നത്.