സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ്-19 - ഒരു ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 - ഒരു ചിന്ത
                                   മനുഷ്യനെ തന്നെ കീഴ്പ്പെടുത്തുന്നത് യുദ്ധങ്ങളിൽ കൂടിയാണ്.ഇക്കാര്യത്തിൽ രണ്ടുപേരും എതിർ ശക്തികൾ ആയിരിക്കും. എന്നാൽ പരിസ്ഥിതിയുടെ കാര്യത്തിൽ രണ്ടുപേരും ഒരുപോലെ.അതുകൊണ്ടുതന്നെ പ്രകൃതിക്ക് ഏറ്റ ക്ഷതങ്ങൾ ചെറിയതല്ല. പ്രകൃതിയുടെ ക്ഷമയുടെ അതിര് എന്നേ കടന്നിരിക്കുന്നു.പ്രകൃതി ദുരന്തങ്ങൾ ഇന്ന് സർവ്വസാധാരണയായിരിക്കുന്നു.ഇതിൽ പ്രളയങ്ങളും സുനാമികളും എല്ലാം നമ്മൾ കണ്ടതാണ്.എന്നാൽ പ്രകൃതി ദുരന്തങ്ങൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. മനുഷ്യ ജീവൻ തന്നെ എടുക്കാവുന്ന മാരകമായ വൈറസ് പോലുള്ള രോഗാണുക്കൾ പ്രകൃതിയിൽ നിന്ന് ഉത്ഭവിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ട സംഗതിയല്ല.കൊറോണ വൈറസ് അഥവാ കോവിട് 19 തുടങ്ങിയത് ചൈനയിൽ നിന്നാണ് എന്ന് നമ്മൾ അറിഞ്ഞു കഴിഞ്ഞു.ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ചന്തയിൽ നിന്ന് ഒരു അജ്ഞാതരോഗമായി പടർന്നു ഇന്ന് ലോകത്ത് ഒരു ലക്ഷത്തിൽ പരം ആളുകളുടെ ജീവൻ കവർന്നു ഒരു മഹാമാരിയായി പടർന്നിരിക്കുന്നു.കൊറോണാ മൃഗങ്ങളിൽ നിന്ന് തന്നെയാണ് പടർന്നത് എന്നുള്ളതിനു യാതൊരു സംശയവും വേണ്ട. മനുഷ്യൻ പ്രകൃതിയോട് ചെയ്ത അതിക്രമങ്ങൾക്ക് മനുഷ്യൻ അനുഭവിച്ചു തുടങ്ങാൻ പോകുന്നതേയുള്ളൂ. പ്രകൃതിയെ ഗണ്യമായി ചൂഷണം ചെയ്ത മനുഷ്യൻറെ അഹന്തയ്ക്ക് പ്രകൃതി തന്നെ നൽകിയ മറുപടിയാണ് പകർച്ചവ്യാധികൾ. പ്രകൃതിയുടെ ഉള്ളറകളിൽ മൃഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇത്തരം പകർച്ചവ്യാധികൾ മനുഷ്യനിലേക്ക് എത്തുന്നു എങ്കിൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല എന്ന് നമുക്ക് കാണാം.. കൊറോണ വൈറസിന്റെ പ്രധാനകാരണം വന്യജീവികൾ അവരുടെ വാസസ്ഥലത്തു നിന്നും മനുഷ്യനിലേക്ക് അടുത്ത് ചേരണം എന്നതാണ്. അമേരിക്കയിലെ ഹവാർഡ് സ്കൂളിലെ അംഗമായ ഹാവാർഡ് ബെറൻസ്റ്റീൻ പറഞ്ഞത് "നാം സാർസ്,മേർസ്,എച്ച് ഐ വി, കൊറോണ എന്നിവ കണ്ടു ഇത് നാം പഠിക്കേണ്ടത് പ്രകൃതി എന്ത് നമ്മോട് പറയുവാൻ ശ്രമിക്കുന്നു എന്നതാണ്". വൈറസ് ബാധയുടെ ഒരു പ്രധാന കാരണം ശുചിത്വമില്ലായ്മ യാണ്. ഇന്ന് പല ലോകരാജ്യങ്ങളും ഈ വൈറസിനു കീഴ്പ്പെട്ടതിന് ഒരു പ്രധാന കാരണവും ശുചിത്വമില്ലായ്മയാണ്. ശുചിത്വവും പരിസ്ഥിതി ബോധവും ഈ വൈറസിനെ അല്ലെങ്കിൽ ഈ രോഗത്തിനെ അല്ലെങ്കിൽ പല രോഗങ്ങളെയും ഈ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റാൻ സഹായിക്കുന്ന ഒരു ഘടകമാണ്. രോഗത്തെ നശിപ്പിക്കുന്നത് മരുന്നിന്റെ സഹായം കൂടാതെതന്നെ സാധിക്കുന്നതാണ്... അതിനായി രോഗം പകരുന്നത് നാം ആദ്യം തടയണം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ ചെയ്യണം. രോഗപ്രതിരോധവും ശീലമാക്കണം. നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ കേട്ട് അനുസരിക്കുക മാത്രമേ നമുക്ക് ചെയ്യാൻ ആയിട്ടുള്ളൂ. അങ്ങനെ നമുക്കൊന്നായി കൊറോണയെ ഈ ലോകത്തുനിന്ന് തുടച്ചു മാറ്റാം...
അയ്യപ്പദാസ്.പി
10 E സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം