മാമല നാട് ...

മാമല നാടിൻ്റെ ഇന്നത്തെവസ്ഥ..
ആരെയും നെഞ്ച് പിളർ കുമാവിധം.
എവിടെയും ജീവനു വേണ്ടി യാചനാ..
മനുഷ്യൻ്റെ കാടത്തം മാണി കാരണം..

 
കാടും മലയും വെട്ടി നിരത്തി..
ഉഴുതു മറിച്ചു പാകമാ വിധം..
മനുഷ്യൻ നട്ടു വളർത്തി ഫ്ലാറ്റ് എന്ന വൻ മരം..
പ്രളയം നമ്മെ സഹനം പഠിപ്പിച്ചു..

എന്നിട്ടും മനുഷ്യൻ എല്ലാം മറന്നു...
മനുഷ്യൻ തെരുവിൽ തമ്മിൽ വെട്ടി മരിക്കുന്നു....
മതംങ്ങൾ മനുഷ്യനെ നോക്കി ചിരിക്കുന്നു....
ഇന്നി താ മനുഷ്യൻറെ അന്ത്യം കുറിക്കാൻ...


കൊടുവാൾ ഉയർത്തി കൊറോണോ വൈറസ്...
എങ്ങും മനുഷ്യ ൻ്റെ ജീവൻ്റെ യാചനാ..
കേൾക്കുമോ ദൈവം മനുഷ്യ ൻ്റെ യാചനാ...
ദൈവമേ ലോകത്തു ശാന്തി നീ നൽകണേ....
     

ഷഹദ്
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത